| Sunday, 19th July 2020, 8:58 pm

അസമില്‍ പ്രളയം; 107 പേര്‍ മരിച്ചു, പ്രളയം ബാധിച്ചത് 35 ലക്ഷം പേരെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ മഴയും പ്രളയും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ 107 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ 36 ലക്ഷം പേരെ പ്രളയം ബാധിച്ചുകഴിഞ്ഞു.

26 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

കൃഷിയിടങ്ങളും വീടുകളും റോഡും വ്യാപകമായി നശിച്ചിട്ടുണ്ട്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി മൃഗങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഉദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്.

അസമിന് ദുരിതാശ്വസ സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയത്. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more