ഗുവാഹത്തി: അസമില്‍ മഴയും പ്രളയും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ 107 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ 36 ലക്ഷം പേരെ പ്രളയം ബാധിച്ചുകഴിഞ്ഞു.
26 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
കൃഷിയിടങ്ങളും വീടുകളും റോഡും വ്യാപകമായി നശിച്ചിട്ടുണ്ട്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കാശിരംഗ ദേശീയോദ്യാനത്തിലെ നിരവധി വന്യജീവികള്‍ വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി മൃഗങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഉദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്.