ന്യൂദല്‍ഹി: അസമില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ആകെയുള്ള 126 നിയമസഭാ സീറ്റുകളില്‍ 76 സീറ്റിന്റെ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരമുറപ്പിക്കുമെന്നാണ് എന്‍.ഡി.ടി.വി എക്സിറ്റ് പോള്‍ ഫലം.
സംസ്ഥാനത്ത് ശക്തമായി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഏകദേശം 49 സീറ്റ് മാത്രമെ ലഭിക്കുകയുള്ളുവെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
അതേസമയം പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. ആകെ 294 നിയമസഭാ സീറ്റുകളില്‍ തൃണമൂലിന് 156 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഫലം.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാകുമെന്നും പോള്‍ ഫലത്തില്‍ പറയുന്നു. ഏകദേശം 121 സീറ്റുകളില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.
അതേസമയം, തമിഴ്നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ വരുമെന്നും എന്‍.ഡി.ടി.വി എക്സിറ്റ് പോള്‍ പ്രവചനമുണ്ട്.
ഡി.എം.കെയും സഖ്യവും 171 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെയ്ക്കും സഖ്യത്തിനും 56 സീറ്റുകളാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെ രണ്ട് സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ മത്സരം നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Assam Exit Poll Survey