| Wednesday, 17th September 2014, 2:24 pm

ശാരദാ ചിട്ടി തട്ടിപ്പ് : ആരോപണ വിധേയനായ മുന്‍ ഡി.ജി.പി ആത്മഹത്യ ചെയ്ത നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗുവാഹത്തി: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുന്‍ പൊലീസ് ഒഫീസര്‍ മരിച്ചനിലയില്‍. അസ്സം ഡി.ജി.പിയായിരുന്ന ശങ്കര്‍ ബറൂവയെയാണ് ഗുവാഹത്തിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തതില്‍ മനം നൊന്താണ് ബറൂവ ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ബറൂവ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ബറൂവയുടെ വീടും ബാങ്ക് അക്കൗണ്ടുകളും പരിശോധനക്ക് വിധേയമായിരുന്നു. നിക്ഷേപ തട്ടിപ്പില്‍ പങ്കാളിയായതിനെ തുടര്‍ന്ന് മുന്‍ പശ്ചിമ ബംഗാള്‍ ഡി.ജി.പി രജത് മജൂംദാറിനെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more