Assam Assembly Election 2021
ആകെ വോട്ടര്‍മാര്‍ 90, പോള്‍ ചെയ്തത് 171 വോട്ട്; അസം വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 02:46 pm
Monday, 5th April 2021, 8:16 pm

ഗുവാഹത്തി: അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേട്. 90 വോട്ടര്‍മാര്‍ മാത്രമുള്ള പോളിംഗ് ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംഭവത്തില്‍ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ ഒന്നിനായിരുന്നു അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.

ഖോടിര്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് സംഭവിച്ചത്. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തിയേക്കും.

മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27-നായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് അവസാനഘട്ടം.