വീണ്ടും പശുവിന്റെ പേരില്‍ ആക്രമം: ആസാമില്‍ കന്നുകാലികളുമായി പോയവാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു
Daily News

ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd July 2017, 8:10 pm

ഗുവാഹത്തി: പശുവിന്റെ പേരില്‍ വീണ്ടും രാജ്യത്ത് അക്രമം. ആസാമില്‍ പശുവുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. ഹിന്ദു യുവ ഛാത്ര പരിഷത്താണ് അക്രമത്തിനു പിന്നില്‍.

പശുക്കളുമായി പോകുകയായിരുന്ന മൂന്നുവാഹനം ഇവര്‍ തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. ഗുവാഹത്തിയില്‍ നിന്നും 30കിലോമീറ്റര്‍ അകലെയുള്ള സോനാപൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

തിന്‍സുകിയയില്‍ നിന്നും വരികയായിരുന്ന വാഹനങ്ങളാണ് തടഞ്ഞത്. വാഹനം തടഞ്ഞ് ഡ്രൈവര്‍മാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഡ്രൈവര്‍മാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Must Read: ആക്രമിക്കപ്പെട്ട നടിയ്ക്കുവേണ്ടി അമ്മയില്‍ സംസാരിച്ച രമ്യാ നമ്പീശനോട് ഇന്നസെന്റ് പറഞ്ഞത്

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചതിനുശേഷമുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഗോസംരക്ഷകരോട് ആക്രമണം വേണ്ടെന്ന് മോദി പറഞ്ഞ് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ അന്‍സാരിയെന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. 2010നുശേഷം പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 97%വും മോദി അധികാരത്തില്‍ വന്നതിനുശേഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടവയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗോസംരക്ഷണത്തിന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന പ്രചരണവും ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നതിലുണ്ടാകുന്ന വീഴ്ചയുമാണ് അക്രമങ്ങള്‍ വര്‍ധിപ്പിക്കാനിടയാക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.