ഗുവാഹത്തി: ഏപ്രില്‍ ആറിന് നടക്കുന്ന അസം മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ തമുല്‍പൂര്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസ്.
സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) സ്ഥാനാര്‍ത്ഥി രംഗാ ഖുന്‍ഗുര്‍ ബസുമത്താരി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ആവശ്യം.
തങ്ങളുടെ സ്ഥാനാര്‍ത്ഥി ഏപ്രില്‍ ഒന്നിന് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ബി.പി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ശനിയാഴ്ച രാത്രി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച പരാതിയില്‍ അസം കോണ്‍ഗ്രസ് മേധാവി റിപ്പുന്‍ ബോറ ബസുമത്താരിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ബി.ജെ.പിയിലേക്ക് മാറുന്നതിനുമുമ്പ് ബി.പി.എഫ് സ്ഥാനാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തിയ അസം മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വോട്ടെടുപ്പ് പാനലിനോട് അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Assam Congress demands suspension of poll in Tamulpur seat after BPF candidate joins BJP