ദിസ്പൂര്‍: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ പ്രകടന പത്രിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രകടന പത്രിക തയ്യാറാക്കുന്നതിലേക്ക് ആശയങ്ങള്‍ നല്‍കുന്നവര്‍ക്ക് ഐഫോണ്‍ വരെ സമ്മാനമായി നല്‍കുമെന്നാണ് അസം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
ആശയങ്ങളും നിര്‍ദേശങ്ങളും ചെറിയ വീഡിയോ രൂപത്തിലാണ് നേതൃത്വത്തിന് നല്‍കേണ്ടത്. ഏറ്റവും മികച്ച നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും ഐ ഫോണുമാണ് നല്‍കുന്നത്.
അസമില്‍ നിന്നുള്ള ലോക് സഭാ എം.പി ഗൗരവ് ഗൊഗോയിയാണ് പ്രകടനപത്രികയിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
”അസമിനെ രക്ഷിക്കാം” എന്ന ക്യാംപയിനുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് നല്‍കേണ്ടത്.
പൗരത്വ പ്രതിഷേധത്തിന്റെ സമയത്തും പൊലീസ് അതിക്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ചെറിയ വീഡിയോകള്‍ സഹായിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും വീഡിയോകള്‍ ഉപയോഗപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം.
കേരളത്തിലും പ്രകടന പത്രികയിലേക്ക് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി കോണ്‍ഗ്രസ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതടക്കമുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക