| Thursday, 20th April 2017, 7:43 pm

മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് മരപ്പാലത്തിലൂടെ വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: ആസ്സാമില്‍ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ മണ്ഡത്തിലാണ് അന്വേഷണ സംഘം മുള കൊണ്ട് ഉണ്ടാക്കിയ പാലം തകര്‍ന്ന് പുഴയില്‍ വീണത്.


Also read ‘ഒടുവില്‍ സിങ്കമിറങ്ങി’; മോഹന്‍ലാല്‍ സര്‍, KRK എന്ന് പേരുള്ള ഒരു കുരങ്ങന്‍ മൃഗശാലയില്‍ നിന്ന് ചാടി; പുലിമുരുഗന്‍ സ്‌റ്റൈലില്‍ ഒന്ന് പിടിച്ച് നല്‍കണം; ട്വീറ്റുമായ് സൂര്യ 


സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് വീട്ടിലെത്തിച്ച സംഭവം വാര്‍ത്തയായതോടെ ഇത് അന്വേഷിക്കാനെത്തിയ സംഘമാണ് പാലം തകര്‍ന്ന് പുഴയില്‍ വീണത്. ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഏക പാലമാണ് അന്വേഷണസംഘം കയറിയതോടെ തകര്‍ന്ന് വീണത്.

മുഖ്യമന്ത്രി സര്‍ബനാനന്ദ സോനാവാളിന്റെ മണ്ഡലമായ മാജുളിയിലെ ഗ്രാമമായ ലൂയിത് ഖബാലുവിലാണ് സംഭവം. കോണ്‍ക്രീറ്റ് പാലമില്ലാത്ത ഇവിടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുള പാലമായിരുന്നു പാലം കടക്കുവാനായ് ഉപയോഗിച്ചിരുന്നത്. അന്വേഷണ സംഘം കയറിയപ്പോള്‍ ഇതാണ് തകര്‍ന്ന് വീണത്.


Dont miss കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ജലീലിനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. 


സൈക്കിളില്‍ സഹോദരന്റെ മൃതദേഹവുമായ് യുവാവ് യാത്ര ചെയ്തത് സര്‍ക്കാരിന് നാണക്കേടായതോടെയാണ് മുഖ്യമന്ത്രി ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറോട് നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഇതേതുടര്‍ന്നാണ് സംഘം ഗ്രമാത്തിലെത്തിയത്. പാലം തകര്‍ന്ന് വീണത് സര്‍ക്കാരിനും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

സംസ്ഥാനത്തെ വികസന നേട്ടങ്ങളെക്കുറിച്ച് നേതാക്കള്‍ സംസാരിക്കുമ്പോല്‍ നാട്ടില്‍ യാതൊരു വികസനവും എത്തിയിട്ടില്ലെന്നാണ് ഗ്രാമ വാസികള്‍ പറയുന്നത്. ഇത് ശരിവയ്ക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്നതും.

We use cookies to give you the best possible experience. Learn more