ഗുവാഹത്തി: എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിന് നീളം കുറവാണെന്ന് പറഞ്ഞ് അധികൃതര്‍ മാറ്റിനിര്‍ത്തി. സോനിത്പുര്‍ ജില്ലയിലാണ് സംഭവം.
അസം അഗ്രികള്‍ചര്‍ സര്‍വകലാശാല നടത്തിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാര്‍ഥിനി.
പരീക്ഷാസമയത്ത് മറ്റ് വിദ്യാര്‍ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയും ബാക്കിയുള്ള വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെ വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്ന് പറയുകയായിരുന്നു.
ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
പിന്നീട് പെണ്‍കുട്ടി പിതാവിനോട് പാന്റ് വാങ്ങി വരാന്‍ പറയുകയും പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Assam: 19-year-old in shorts made to take exam wrapped in curtain