| Monday, 8th June 2020, 11:49 pm

അസമില്‍ ചത്തൊടുങ്ങിയത് 13 കുരങ്ങന്‍മാര്‍; വിഷം ഉള്ളില്‍ ചെന്നതെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസമില്‍ 13 കുരങ്ങുകള്‍ വെള്ളത്തില്‍ മരിച്ച നിലയില്‍. കച്ചര്‍ ജില്ലയിലാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതാണെന്നാണ് പ്രദേശ വാസികള്‍ സംശയിക്കുന്നത്.

കരിംഗഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലുള്ള കലൈന്‍ പ്രദേശത്തിനടത്തുള്ള തെരുവിലാണ് സംഭവം നടന്നത്. പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് പദ്ധതിയുടെ വാട്ടര്‍ ടാങ്കറിലാണ് 13 കുരങ്ങുകളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് പ്രദേശ വാസികള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും വേദനാജനകകമനായ സംഭവമാണ് നടന്നെതന്നുമാണ് കരിംഗഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജല്‍നുര്‍ അലി പറയുന്നത്. ഒപ്പം കൊല്ലപ്പെട്ട കുരങ്ങന്‍മാരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ഇദ്ദേഹം അറിയിച്ചു.

വിഷം അകത്ത് ചെന്ന കുരങ്ങുകള്‍ വേദന സഹിക്കാനാവാതെ വെള്ളം കുടിക്കാനായി ടാങ്കിലേക്ക് ചാടിയതവാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more