[]സിറിയ: തങ്ങളുടെ കയ്യിലുള്ള രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രസിഡണ്ട് ബാഷന്‍ അല്‍ അസദ്. റഷ്യന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
രാസായുധം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമെന്നും നിര്‍മ്മാണവും ഉപയോഗവും വ്യക്തമാക്കാമെന്നും സിറിയന്‍ പ്രസിഡണ്ട് പറഞ്ഞു.
എന്നാല്‍ ഇത് അമേരിക്കന്‍ സൈനിക നടപടി ഭയന്നല്ലെന്ന് അസാദ് വ്യക്തമാക്കി. മറിച്ച് റഷ്യയുടെ സമ്മര്‍ദ്ദമാണ് തീരുമാനത്തിന് പിന്നിലെന്നും ബാഷര്‍ അഭിമുഖത്തില്‍ പറയുന്നു.
ജനീവയില്‍ അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചയ്‌ക്കെ തയ്യാറെടുക്കെയാണ് അസാദ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ കൈവശമുള്ള രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിനുള്ളില്‍ കൊണ്ടു വരുന്നതിന് നാലിന നിര്‍ദ്ദേശങ്ങള്‍ റഷ്യ അമേരിക്കയ്ക്കു മുമ്പില്‍ അവതരിപ്പിച്ചിരുന്നു.
രാസായുധങ്ങള്‍ നിരോധിക്കുന്നതിനുള്ള സംഘടനയില്‍ (ഒ.പിസി.ഡബഌൂ)സിറിയയെ അംഗമാക്കുക,സിറിയയുടെ രാസായുധങ്ങള്‍ എവിടെയാണ് നിര്‍മ്മിക്കുന്നതെന്നും അവ സൂക്ഷിക്കുന്ന സ്ഥലമേതെന്നും വെളിപ്പെടുത്തുക, ഒ.പി.സി.ഡബ്ല്യുവിലെ വിദഗ്ദ്ധരെയും നിരീക്ഷകരെയും രാസായുധ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കുക, നിരീക്ഷരുടെ സഹകരണത്തോടെ രാസായുധങ്ങള്‍ നശിപ്പിക്കുക എന്നിവയായിരുന്നു റഷ്യ മുന്നോട്ട വച്ച നിര്‍ദ്ദേശങ്ങള്‍.
ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സിറിയ തയ്യാറായാല്‍ അനിവാര്യമായ സൈനിക നടപടി ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. അസാദിന്റെ് സ്ഥിരീകരണത്തോടെ സിറിയയിലെ സൈനീക നടപടിയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നാണ് കരുതുന്നത്.
ആഗസ്റ്റ് 21ന് നടന്ന രാസായുധ പ്രയോഗത്തില്‍ നിരവധി പേര്‍ സിറിയയില്‍ മരിച്ചിരുന്നു. സിറിയന്‍ സര്‍ക്കാറാണ് ഇതിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. റഷ്യന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് .