ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ട് 31 പന്തില്‍ 18 റണ്‍സുമായാണ് പുറത്തായത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് റൂട്ടിനെ പുറത്താക്കിയത്. ബുംറയുടെ പന്തില്‍ യശ്വസി ജെയ്സ്വാളിന് ക്യാച്ച് നല്‍കിയാണ് റൂട്ട് പുറത്തായത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജോ റൂട്ടിനെ പുറത്താക്കുന്ന രണ്ടാമത്തെ ബൗളര്‍ ആയി മാറാന്‍ ബുംറക്ക് സാധിച്ചു. 13 തവണയാണ് റൂട്ടിനെ ബുംറ പുറത്താക്കിയത്. 29 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇന്ത്യന്‍ പേസര്‍ റൂട്ടിനെ പുറത്താക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ റൂട്ടിനെ പുറത്താക്കിയ താരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ്. 39 ഇന്നിങ്‌സില്‍ നിന്നും 14 തവണയാണ് കമ്മിന്‍സ് റൂട്ടിനെ പുറത്താക്കിയത്.
അതേസമയം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 319 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ബെന്‍ ഡക്കെറ്റ് 151 പന്തില്‍ 153 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 23 ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഡക്കെറ്റ് പുറമെ നായകന്‍ ബെന്‍ സ്റ്റോക്സ് 89 പന്തില്‍ 41 റണ്‍സും ഒല്ലി പോപ്പ് 55 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് നാല് വിക്കറ്റും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Jasprit Bumrah is the second bowler by dismiss most time Joe Root in international cricket