| Friday, 28th February 2020, 6:41 pm

'കള്ളകൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്'; പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വാതിലില്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പെന്ന് അശോകന്‍ ചെരുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവി പ്രഭാവര്‍മ്മക്ക് നല്‍കാനിരിക്കുന്ന പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം ഹൈക്കോടതി സ്‌റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ഫേസ്ബുക്കിലൂടെയാണ് അശോകന്‍ ചെരുവിലിന്റെ പ്രതികരണം.

കൃഷ്ണന്റെ അന്തര്‍ഗ്ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌ക്കരിക്കുന്നത് കുറ്റമാണെങ്കില്‍ ആ കേസില്‍ പ്രഭാവര്‍മ്മ മാത്രമല്ല പ്രതിപട്ടികയില്‍ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്മാരും അതിലുള്‍പ്പെടും. ഒന്നും രണ്ടും പ്രതികള്‍ നിശ്ചയമായും വ്യാസമഹര്‍ഷിയും വാത്മീകിയുമായിരിക്കുമെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാമനെ സീതയാല്‍ വിചാരണ ചെയ്തു വിമര്‍ശിച്ച പ്രിയപ്പെട്ട കുമാരനാശാന്‍ അതിലുള്‍പ്പെടതിരിക്കുന്നതെങ്ങനെ? നമ്മുടെ എഴുത്തച്ഛന്‍ രക്ഷപ്പെടുമോ? സൂക്ഷ്മ വ്യാഖ്യാനത്തില്‍ പൂന്താനം? ജയദേവകവി? (വലിയ കുറ്റം. കഠിനശിക്ഷ ഉറപ്പ്) ‘ഇനി ഞാനുറങ്ങട്ടെ’ എഴുതിയ പി.കെ.ബാലകൃഷ്ണന്‍? ‘രണ്ടാമൂഴ’ത്തിന് എം.ടി?, എന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭക്തരായ അമ്മമാരോട് ഒരു വാക്ക്, മനസ്സിന്‍ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചു പോകരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള്‍ കേള്‍ക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നത് പോട്ടെ. പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണം എന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more