| Friday, 30th March 2018, 9:42 am

അക്രമരാഷ്ട്രീയത്തെ അതിജീവിച്ച ഡോ. അസ്‌നയുടെ വിജയഗാഥ

റെന്‍സ ഇഖ്ബാല്‍

വെറും അഞ്ച് വയസ്സുള്ളപ്പോഴാണ് ബോംബേറില്‍ ഗുരുതരമായി പരുക്കേറ്റ് അസ്‌നയുടെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്. 2000ലെ ഒരു ഇലക്ഷൻ കാലത്തുണ്ടായ രാഷ്ട്രീയ തർക്കം അസ്‌നയുടെ വീട്ടുമുറ്റത്തെത്തുകയായിരുന്നു. മുറ്റത്ത് കളിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്ന തിരിച്ചറിവുണ്ടായെങ്കിലും, ആ വിഷമം അസ്‌നയെ തളർത്തിയില്ല.അപകടസമയത്ത് ചിലവഴിച്ച ആശുപത്രി ദിനങ്ങളിൽ നിന്ന് കിട്ടിയ സന്തുഷ്ടനിമിഷങ്ങളാണ് അസ്‌നയിൽ ഒരു ഡോക്ടറാവാനുള്ള ആഗ്രഹത്തിന് വഴിയൊരുക്കിയത്. അശ്രാന്ത പരിശ്രമത്തിലൂടെ അസ്‌ന ഈ സ്വപ്നം സാക്ഷാത്കരിച്ചു.

ഇത് അസ്‌നയുടെ വിജയഗാഥ. എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളിൽ പരുക്ക് പറ്റി സ്വപ്‌നങ്ങൾ എല്ലാം തന്നെ തകർക്കപ്പെട്ടു ജീവിക്കേണ്ടി വരുന്ന ആളുകൾ ഒരുപാടുണ്ട്. യാതൊരു പാർട്ടി അനുഭാവവുമില്ലാത്ത നിരപരാധികൾ. ദൗർഭാഗ്യം കൊണ്ട് മാത്രം അപകടം നിറഞ്ഞ അക്രമ സാഹചര്യങ്ങളിൽ പെട്ടു പോയവർ. ഇതിനൊരവസാനം എന്നുണ്ടാകും?

റെന്‍സ ഇഖ്ബാല്‍