എനിക്ക് 56 വയസായി, എന്നെ ശബരിമലയില്‍ കയറ്റുമോ: തസ്‌ലീമ നസ്റിന്‍
Sabarimala women entry
എനിക്ക് 56 വയസായി, എന്നെ ശബരിമലയില്‍ കയറ്റുമോ: തസ്‌ലീമ നസ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 5:36 pm

ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി തസ്‌ലീമ നസ്റിന്‍.ശബരിമലയില്‍ കയറാന്‍ തന്നെ അനുവദിക്കുമോ എന്ന ചോദ്യമായാണ് തസ്ലീമ നസ്റിന്‍ രംഗത്ത് വന്നിരിക്കുന്നത്.

ട്വിറ്ററിലാണ് തസ്ലീമ പ്രതികരണം രേഖപ്പെടുത്തിയത്. “56 വയസായി, എനിക്ക് ശബരിമലയില്‍ കയറാന്‍ പറ്റുമോ? പക്ഷേ, ഞാന്‍ നിരീശ്വരവാദിയാണ്” എന്നായിരുന്നു ട്വീറ്റ്.

 


Read Also : “അയ്യപ്പനെല്ലാം കാണുന്നുണ്ട്”; പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ മരണം ആഘോഷമാക്കി സംഘപരിവാര്‍


 

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ആന്ധ്രയില്‍ നിന്നുളള വനിത മാധ്യമപ്രവര്‍ത്തക കവിത എന്നിവര്‍ ശബരിമല കയറാന്‍ പോയതില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് തസ്ലീമയുടെ ട്വീറ്റ്. രഹ്ന ഫാത്തിമ ഹിന്ദുവല്ല എന്ന് പറഞ്ഞാണ് പലരും പ്രശനങ്ങള്‍ ഉണ്ടാക്കിയത്.

ട്വിറ്ററിന് താഴെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. നിരീശ്വരവാദികള്‍ എന്തിനാണ് ക്ഷേത്രത്തില്‍ പോകുന്നത്, താങ്കള്‍ ആദ്യം ഹിന്ദുമതത്തിലേക്ക് മാറൂ എന്നിട്ടാകാം ശബരിമല” എന്നിങ്ങനെയാണ് കമന്റുകള്‍.

നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് കവിതയും രഹ്നയും മല കയറാന്‍ ആരംഭിച്ചത്. എന്നാല്‍ വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികള്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിക്കുകയായിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനൊരുങ്ങി ദളിത് വനിതാ നേതാവ് പമ്പയിലെത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.

സംരക്ഷണം ആവശ്യപ്പെട്ട് മഞ്ജു പമ്പ പൊലീസ് സ്റ്റേഷന്‍ എത്തിയിട്ടുണ്ട്. താന്‍ ആക്റ്റിവിസ്റ്റല്ല, ഭക്തയാണ്. മറ്റൊരു ഉദ്ദേശവും തന്റെ ദര്‍ശനത്തില്ല. താന്‍ നിരീശ്വരവാദിയല്ല എന്നും മഞ്ജു പൊലീസിനോട് പറഞ്ഞു.