വാഷിംഗ്ടണ്‍: താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങളുടെ വസ്തുത കൃത്യമായി പരിശോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.താലിബാന്‍ വിഷയത്തില്‍ വൈറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളെ കാണവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. താങ്കള്‍ താലിബാനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞാന്‍ ആരെയും വിശ്വസിക്കുന്നില്ല, നിങ്ങളെ പോലും’ എന്ന മറുപടിയാണ് ബൈഡന്‍ നല്‍കിയത്..
മറ്റ് രാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കുന്നതിനായുള്ള നിയമ സാധുത താലിബാന്‍ തേടുകയാണെന്നും എന്നാല്‍ അവരത് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന് അമേരിക്ക കൃത്യമായി പരിശോധിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താലിബാന്‍ തയാറാകുമോ എന്നും ബൈഡന്‍ ചോദിച്ചു. അഥവാ
അങ്ങനെ ചെയ്താല്‍ സാമ്പത്തികമായ സഹായം, കച്ചവടങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അധിക സഹായം അത്യാവശ്യമായി വരുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
താലിബാന്‍ ലോകരാജ്യങ്ങളുടെ അംഗീകാരം തേടുകയാണെന്നാണ് അവര്‍ പറയുന്നത്. മറ്റ് രാജ്യങ്ങള്‍ അവരെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ അവര്‍ നിയമസാധുത തേടുകയാണ്. താലിബാന്‍ മറ്റുള്ള രാജ്യങ്ങളോട് പറഞ്ഞതുപോലെ അമേരിക്കയുടെ നയതന്ത്ര സാന്നിധ്യം പൂര്‍ണ്ണമായും നീക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങളോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.