കോഴിക്കോട്: പത്തനംതിട്ടയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തത് കേന്ദ്രത്തിനോട് ചോദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്ത് വന്നതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞടുപ്പില്‍ സ്വാഗതാര്‍ഹമായ ലിസ്റ്റാണ് ബി.ജെ.പി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫിന്റെയും യൂ.ഡി.എഫിന്റെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാന്‍ എന്‍.ഡി.എയ്ക്ക് കഴിയുമെന്നും സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊളളാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read ബാധ കയറിയതുപോലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍
പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തര്‍ക്കമില്ല. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എല്ലാ തീര്‍ന്നതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ആദ്യഘട്ട പട്ടികയില്‍ പത്തനംതിട്ട ഉള്‍പ്പെട്ടിട്ടില്ല. തീരുമാനിച്ച ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
DoolNews video