രണ്ട് നല്ല ചോദ്യം ചോദിച്ചുകൊടുക്ക് നല്ല ഉത്തരം കിട്ടും; ജഗദീഷിനെ കളിയാക്കി മമ്മൂട്ടി
Entertainment news
രണ്ട് നല്ല ചോദ്യം ചോദിച്ചുകൊടുക്ക് നല്ല ഉത്തരം കിട്ടും; ജഗദീഷിനെ കളിയാക്കി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th October 2022, 8:54 am

പുതിയ ചിത്രം റോഷാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ മമ്മൂട്ടിയും ജഗദീഷുമെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിമുഖങ്ങള്‍ക്ക് നിലവാരമുണ്ടോ എന്ന് മമ്മൂട്ടിയോടും ജഗദീഷിനോടും ചോദിച്ചിരുന്നു.

ജഗദീഷിന്റെ മറുപടികേട്ട മമ്മൂട്ടി അദ്ദേഹത്തെ കളിയാക്കുകയായിരുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് രണ്ടുപേരും രസകരമായ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

അഭിമുഖത്തിന് നിലവാരമുണ്ടോ എന്നത് നിങ്ങളാണ് ചിന്തിക്കേണ്ടത്. ചോദ്യങ്ങള്‍ ചോദിക്കുന്നത് നിങ്ങളാണ് അതിനനുസരിച്ചുള്ള മറുപടിയാണ് ലഭിക്കുക. ഞങ്ങളും ചിന്തിക്കാം, രണ്ടുപേര്‍ക്കും ചിന്തിച്ചുകൊണ്ട് മുന്നോട്ട് പോകാം. എന്നാണ് സീരിയസായി മമ്മൂട്ടി പറഞ്ഞത്.

ഒരു അവതാരകനെന്ന നിലയില്‍ ജഗദീഷിന്റെ അഭിപ്രായമെന്താണ് എന്ന് ചോദിച്ചപ്പോഴായിരുന്നു ജഗദീഷിന്റെ മറുപടി കേട്ട് മമ്മൂട്ടിക്ക് ചിരിയടക്കാന്‍ കഴിയാതെ വന്നത്.

‘ഈ കാര്യത്തില്‍ ഒരാളുടെ ഭാഗത്താണ് ശരി, ഒരാളുടെ ഭാഗത്താണ് തെറ്റ് എന്ന് ചിന്തിക്കാന്‍ പാടില്ല,’ എന്ന് ജഗദീഷ് പറഞ്ഞപ്പോള്‍ തെറ്റിന്റെയും ശരിയുടെയും കാര്യവുമല്ല ചോദിച്ചത്. നിലവാരത്തിന്റെ കാര്യമാണ് ചോദിക്കുന്നതെന്നാണ് ഇടക്ക് കേറി മമ്മൂട്ടി പറഞ്ഞത്.

വീണ്ടും ജഗദീഷ് അതേ കാര്യം പറയാന്‍ തുടങ്ങി. ചോദ്യം ചോദിക്കുന്നു ഒരാള്‍ ഉത്തരം പറയുന്നു. നല്ല ചോദ്യങ്ങള്‍ ചോദിക്കുക അതിന് നല്ല ഉത്തരം പറയുക. വേണ്ടത് ശാന്തിയും സമാധാനവും എന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് ചിരി അടക്കാന്‍ കഴിയാതെ ”ഇതില്‍ എനിക്ക് പങ്കില്ല. ഇപ്പോള്‍ ആരാണ് കുഴപ്പം, ചോദിച്ച ചോദ്യം അതാണോ നിങ്ങള്‍ പറഞ്ഞ ഉത്തരം അതിനുള്ളതാണോ.

 

ചോദിക്കാത്ത ചോദ്യത്തിനാണ് ഉത്തരം പറയുന്നത്, ഇതാണ് കുഴപ്പം,” മമ്മൂട്ടി ചിരിയടക്കാന്‍ കഴിയാതെ ജഗദീഷിനെ കളിയാക്കികൊണ്ട് പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ നിലവാരത്തെ പറ്റിയാണ് അവര്‍ ചോദിച്ചതെന്ന് ജഗദീഷിനെ തിരുത്തി മമ്മൂട്ടി ആവര്‍ത്തിച്ചു.

”നിലവാരം നന്നായിരിക്കണം, നല്ല നിലവാരമായിരിക്കണം. അതില്‍ യാതൊരു സംശയവും ഇല്ല. അതില്‍ കോംപ്രമൈസ് ചെയ്യാന്‍പാടില്ല. ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും കോംപ്രമൈസ് ചെയ്യാന്‍ പാടില്ല. നല്ല ചോദ്യം ചോദിച്ചാല്‍ ഞാന്‍ നല്ല ഉത്തരങ്ങള്‍ പറയും,” ജഗദീഷ് പറഞ്ഞു.

ജഗദീഷിന്റെ മറുപടിക്ക് എന്നാല്‍ രണ്ട് നല്ല ചോദ്യം ചോദിച്ചുകൊടുക്ക് നല്ല ഉത്തരം കിട്ടും. ഇപ്പോള്‍ കണ്ടില്ലേ ചോദിക്കാത്ത ചോദ്യങ്ങള്‍ക്കാണ് ഉത്തരം പറഞ്ഞിരിക്കുന്നതെന്ന് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: Ask a good question and get a good answer; actor Mammootty made fun of Jagdish