[]ശ്രീശാന്തിന്റെ ആദ്യ മലയാള ചിത്രമായ ബിഗ് പിക്ചറില്‍ അസിന് അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്. അസിന്റെ രണ്ടാം വരവ് ശ്രീശാന്തിന്റെ നായികയായിട്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.[]
ബിഗ് പിക്ചറിന്റെ സംവിധായകന് പി ബാലചന്ദ്ര കുമാര്‍ തന്നെയാണ് തന്റെ ചിത്രത്തിലെ നായിക അസിന് അല്ലെന്ന് വെളിപ്പെടുത്തിയത്.
ബിഗ് പിക്ചറിലേക്ക് ഞങ്ങള്‍ ആരേയും കണ്ടുവെച്ചിട്ടില്ല. ബോളിവുഡിലെ ചില നായികമാരെയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അസിനെ ചിത്രത്തിലേക്ക് പരിഗണിച്ചിട്ടു പോലുമില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
2001 ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന ചിത്രത്തിലായിരുന്നു അസിന് അവസാനാമായി മലയാളത്തില്‍ വേഷമിട്ടത്.
ശ്രീശാന്തിനും പ്രകാശ് രാജിനും ഒപ്പം ബോളിവുഡിലെ ഒരു മുന്‍നിര നായികയും ചിത്രത്തില്‍ ഉണ്ടാകുമെന്ന് സംവിധായകന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ചിത്രത്തിന്റെ കാസ്റ്റിങ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും എന്നാല്‍ ശ്രീശാന്തിനെതിരായ കേസ് ഒത്തുതീര്‍പ്പാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ടീം എന്നാണ് അറിയുന്നത്.
ശ്രീശാന്തിന്റെ പാസ്പോര്ട് തിരികെ ലഭിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടൂ എന്നാണ് അണിയറ സംസാരം. ദുബായ് ലണ്ടന്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.