| Tuesday, 4th December 2012, 12:11 pm

അടുത്ത ചിത്രത്തിലെ നായിക അസിനെന്ന വാര്‍ത്ത തെറ്റ്: ശ്യാമ പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്യാമ പ്രസാദ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ അസിന്‍ നായികയാകുമെന്ന വാര്‍ത്ത അടുത്തിടെ കേട്ടിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികാ വേഷമാണ് അസിനെന്നും വാര്‍ത്തയുണ്ടായിരുന്നു.[]

എന്നാല്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് മമ്മൂട്ടിയേയോ അസിനെയോ അല്ല കണ്ടുവെച്ചിരിക്കുന്നതെന്ന് പറഞ്ഞ് ശ്യാമ പ്രസാദ് തന്നെ രംഗത്തെത്തി.

എന്റെ അടുത്ത ചിത്രം മമ്മൂട്ടിയെയും അസിനെയും വെച്ചല്ല. ഫഹദ് ഫാസിലിനെ വെച്ചാണ്. മറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണ്. അസിനെ വെച്ച് ഇപ്പോള്‍ സിനിമയെടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

ഇപ്പോള്‍ ഇംഗ്ലീഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. അതില്‍ ജയസൂര്യയും നിവിന്‍ പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. ലണ്ടനില്‍ സെറ്റിലായ മലയാളി കുടുംബത്തിന്റെ കഥയാണ് ഇംഗ്ലീഷ് പറയുന്നത്.

സാമൂഹിക പ്രതിബന്ധതയുള്ള ചിത്രങ്ങള്‍ എടുക്കാനാണ് തനിയ്ക്ക് താത്പര്യം. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇംഗ്ലീഷ്. അടുത്ത ചിത്രത്തിന്റെ കഥയെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും ശ്യാമ പ്രസാദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more