ഹണീബി, ഹണീബി 2, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഒഴിമുറി തുടങ്ങി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് ആസിഫ് അലിയും ഭാവനയും. സിനിമക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്.
ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഭാവനയോട് മോശമായി പെരുമാറിയ ചെറുപ്പക്കാരെ തല്ലേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ആസിഫ് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
പൂര്‍ണിമ ഇന്ദ്രജിത്തുമായുള്ള ഒരു പഴയ അഭിമുഖത്തിലാണ് ഹണീബി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഭാവനയോട് മോശമായി പെരുമാറിയതിനെ കുറിച്ചും അത് താന്‍ കൈകാര്യം ചെയ്തതിനെ കുറിച്ചും ആസിഫ് സംസാരിക്കുന്നത്.
”ഒരു പെണ്‍കുട്ടിയുടെ അടുത്ത് സംസാരിക്കാന്‍ പാടില്ലാത്ത രീതിയിലായിരുന്നു അവര്‍ പെരുമാറിയത്. ഒരു പ്രാവശ്യം ഞങ്ങളെല്ലാവരും, ഷൂട്ടിങ് കണ്ടുകൊണ്ട് നിന്നവരില്‍ പലരുമടക്കം ഇവരോട് വെറുതെയിരിക്കാന്‍ പറഞ്ഞു.
ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. വളരെ മോശമായി ഒരു തേഡ് റേറ്റ് രീതിയിലാണ് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടും കേട്ടില്ല. അതുകൊണ്ടാണ് അങ്ങനെ പെരുമാറേണ്ടി വന്നത്.
എന്റെ കുറച്ച് പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും, സങ്കടം വരും.
രണ്ടുമൂന്ന് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടും ഇവന്‍ അത് കേള്‍ക്കാതെ ആ ലിമിറ്റ് ക്രോസ് ചെയ്തപ്പോള്‍ പിന്നെ എന്റെ കയ്യില്‍ നിന്നും പോയി. ഒന്ന് പൊട്ടിച്ചു, അവന്റെ കിളിയും പോയി,” ആസിഫ് അലി പറഞ്ഞു.
ഷാജി കൈലാസ് ചിത്രം കാപ്പയും ജീത്തു ജോസഫ് ചിത്രം കൂമനുമാണ് ആസിഫ് അലിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ജൂഡ് ആന്തണി ജോസഫ് ചിത്രം 2018, ഒറ്റ, അടവ്, കിഷ്‌കിന്ദാ കാണ്ഡം, കാസര്‍ഗോള്‍ഡ്, മഹേഷും മാരുതിയും എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് ആസിഫ് ചിത്രങ്ങള്‍.
ഷറഫുദ്ദീനൊപ്പം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലാണ് നിലവില്‍ ഭാവന അഭിനയിക്കുന്നത്. ഒരിടവേളക്ക് ശേഷം ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഭാവന കേന്ദ്ര കഥാപാത്രമാകുന്ന ഹണ്ട് എന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Content Highlight: Asif Ali talks about some men’s bad behaviour towards Bhavana and how he handled it