| Thursday, 10th October 2024, 10:06 am

ആ നടന്‍ പറയുന്ന കാര്യങ്ങളും ചോദ്യങ്ങളും കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ട്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ഹാര്‍ഡ് വര്‍ക്കിങ്ങായ നടനാണ് റോഷന്‍ മാത്യുവെന്ന് പറയുകയാണ് ആസിഫ് അലി. പല സമയത്തും എക്‌സൈറ്റ്‌മെന്റ് കാരണം താന്‍ വിട്ടുപോകുന്ന കുറേ കാര്യങ്ങള്‍ എക്‌സൈറ്റ്‌മെന്റ് മാറ്റിവെച്ചിട്ട് ശ്രദ്ധിക്കാന്‍ റോഷന് കഴിയാറുണ്ടെന്നും ആസിഫ് പറയുന്നു.

ഷൂട്ടിങ്ങിന്റെ ഇടയില്‍ റോഷന്‍ പറയുന്ന പല കാര്യങ്ങളും ചോദിക്കുന്ന സംശയങ്ങളും തനിക്ക് തോന്നിയില്ലല്ലോ എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘റോഷന്‍ അത് ഡിസേര്‍വ് ചെയ്യുന്നുണ്ട്. വളരെ ഹാര്‍ഡ് വര്‍ക്കിങ്ങായ നടനാണ് റോഷന്‍ മാത്യു. വളരെ ഡീറ്റിയേലിങ് കൊടുക്കുന്ന ആളാണ്. നമ്മളൊക്കെ പല സമയത്തും എക്‌സൈറ്റ്‌മെന്റ് കാരണം വിട്ടുപോകുന്ന കുറേ കാര്യങ്ങള്‍ എക്‌സൈറ്റ്‌മെന്റ് മാറ്റിവെച്ചിട്ട് ശ്രദ്ധിക്കാന്‍ റോഷന് കഴിയാറുണ്ട്.

ഞാന്‍ റോഷന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സമയത്ത് അവന്‍ പറയുന്ന പല കാര്യങ്ങളും ചോദിക്കുന്ന പല സംശയങ്ങളും എനിക്ക് തോന്നിയിട്ടില്ലല്ലോ എന്നുള്ള വിഷമം എനിക്ക് ഉണ്ടായിട്ടുണ്ട്. സിനിമക്ക് വേണ്ടി അത്രയും എഫേര്‍ട്ട് ഇടുന്ന വ്യക്തിയാണ് അവന്‍.

ഞാന്‍ കുറേകൂടെ ഡയറക്ടറെ ഡിപ്പന്‍ഡ് ചെയ്യുന്ന ആളാണ്. പക്ഷെ റോഷന്‍ നേരെ ഓപ്പോസിറ്റാണ്. അവന് അവന്റേതായ ഒരു പ്ലാനിങ്ങുണ്ട്. വളരെ ആസ്വദിച്ച് രസകരമായി ചെയ്യുന്ന നടനാണ് റോഷന്‍,’ ആസിഫ് അലി പറയുന്നു.

നാടകത്തിലൂടെ സിനിമയില്‍ എത്തിയ നടന്‍മാരില്‍ ഒരാളാണ് റോഷന്‍ മാത്യു. കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കപ്പെടാനും റോഷന് സാധിച്ചിട്ടുണ്ട്. നടന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുമൊക്കെ എപ്പോഴും വലിയ പ്രശംസ നേടിയിട്ടുണ്ട്.

Content Highlight: Asif Ali Talks About Roshan Mathew

We use cookies to give you the best possible experience. Learn more