ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായ രേഖാചിത്രത്തില്‍ ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയായിരുന്നു അഭിനയിച്ചത്.
നടന്‍ മമ്മൂട്ടിയുടെ സാന്നിധ്യവും രേഖാചിത്രത്തെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. ഇപ്പോള്‍ സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് പറയുകയാണ് ആസിഫ് അലി. സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് മമ്മൂട്ടിയുടെ പ്രസന്‍സിന്റെ കാര്യത്തില്‍ താന്‍ കണ്‍വീന്‍സ്ഡാകുന്നതെന്നാണ് നടന്‍ പറയുന്നത്.
സംവിധായകനായ ജോഫിനോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ആ കഥാപാത്രത്തിനെ കറക്ട് മീറ്ററിലാണ് ജോഫിന്‍ പ്ലേസ് ചെയ്തിരിക്കുന്നതെന്നും അനാവശ്യമായ ഒരു ഷോട്ടില്‍ പോലും മമ്മൂട്ടിയെ മെന്‍ഷന്‍ ചെയ്യുകയോ കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു.
രേഖാചിത്രത്തില്‍ നമ്മള്‍ റെഫറന്‍സ് കൊടുക്കുന്ന സിനിമക്കും ആ ക്യാരക്ടറിനും കൃത്യമായ പ്ലേസ്‌മെന്റ് ഉണ്ടോയെന്ന ചോദ്യമായിരുന്നു അത്. പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തി പടം കാണുമ്പോള്‍ ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി കാണിച്ച ഗിമ്മിക്കായി തോന്നുമോയെന്ന സംശയവും ഉണ്ടായിരുന്നു.
എന്നാല്‍ ഞാന്‍ ഈ സിനിമ ആദ്യ ദിവസം തിയേറ്ററില്‍ കണ്ടപ്പോഴാണ് കണ്‍വീന്‍സ്ഡാകുന്നത്. പ്രിവ്യൂ ഞങ്ങള്‍ മാത്രമായിട്ട് ഇരുന്ന് കണ്ടിട്ടുണ്ട്. അത് കഴിഞ്ഞ് ഓഡിയന്‍സിന്റെ കൂടെ കണ്ടപ്പോഴാണ് ഞാന്‍ കണ്‍വീന്‍സ്ഡായത്.
369 നമ്പറിലുള്ള കാര്‍ വരുമ്പോള്‍ തിയേറ്ററില്‍ ഉണ്ടാകുന്ന ഒരു ഓളമുണ്ട്. അവിടെ നിന്ന് പിന്നെ മമ്മൂക്കയുടെ പ്രസന്‍സ് ആ സിനിമ പൂര്‍ണമായും വരുന്നുണ്ട്. അവിടെയൊക്കെ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് എല്ലാം കണക്ടാകുന്നുണ്ട്.
സംവിധായകനായ ജോഫിനോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. കാരണം ആ കഥാപാത്രത്തിനെ കറക്ട് മീറ്ററിലാണ് അദ്ദേഹം പ്ലേസ് ചെയ്തിരിക്കുന്നത്. അനാവശ്യമായ ഒരു ഷോട്ടില്‍ പോലും മമ്മൂക്കയെ മെന്‍ഷന്‍ ചെയ്തിട്ടുമില്ല, കാണിച്ചിട്ടുമില്ല,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Mammootty In Rekhachithram And Director Jofin T Chacko