ചില സമയത്ത് തന്റെ കഥാപാത്രങ്ങള്‍ തന്നില്‍ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാക്കാറുണ്ടെന്ന് പറയുകയാണ് ആസിഫ് അലി. കുറ്റവും ശിക്ഷയും എന്ന സിനിമയുടെ സമയത്ത് താന്‍ വളരെ ബോറനാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അന്ന് താന്‍ ആരോടും സംസാരിക്കാതെ വളരെ സീരിയസായാണ് നടന്നതെന്നും താരം പറഞ്ഞു. സിനിമയിലെ കഥാപാത്രങ്ങള്‍ എന്നെങ്കിലും ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് ആസിഫ് ഈ കാര്യം പറഞ്ഞത്. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ചില സമയത്ത് ചില കഥാപാത്രങ്ങളുടെ ഇന്‍ഫ്‌ളുവന്‍സ് എന്നില്‍ ഉണ്ടാക്കാറുണ്ട്. കുറ്റവും ശിക്ഷയുമൊക്കെ ചെയ്യുന്ന സമയത്ത് ഞാന്‍ വളരെ ബോറന്‍ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആരോടും സംസാരിക്കില്ല വളരെ സീരിയസായിരുന്നു എന്നാണ് പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അഡിയോസ് അമിഗോ ചെയ്യുമ്പോള്‍ ഞാന്‍ വല്ലാതെ സംസാരിക്കുന്നു, എല്ലാവരുടെയും ചെവി തിന്നും എന്നാണ് പറയുന്നത്. അത്തരത്തില്‍ ഞാന്‍ അറിയാതെ സിനിമയില്‍ നിന്ന് ചില ചെറിയ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാകുന്നുണ്ട്,’ ആസിഫ് അലി പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ആസിഫ് അലി ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ എത്തിയ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാണ്’ എന്ന കെ.പി.എ.സി. ലളിതയുടെ ഡയലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ ഡയലോഗ് തന്നെ സ്വാധീനിച്ചതിനെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ പറയുന്നു.
‘സിനിമ കണ്ട് കുട്ടികള്‍ വഴി തെറ്റുന്നു, സ്‌മോക്കിങ്ങ് തുടങ്ങുന്നു, ലൈഫ്‌സ്റ്റൈല്‍ കോപ്പി ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയാറുണ്ട്. ഇപ്പോള്‍ ആവേശം കണ്ട് ഗുണ്ടകളെല്ലാം ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നും പറയുന്നു. ഇതിനെ മാത്രമാണ് ആളുകള്‍ ഹൈലൈറ്റ് ചെയ്യുന്നത്. പക്ഷെ സിനിമക്ക് മറ്റൊരു നല്ല സൈഡ് കൂടെയുണ്ട്. ഞാന്‍ ഇത് ഒരിക്കലും മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പറയുകയല്ല. സണ്‍ഡേ ഹോളിഡേ കണ്ടിട്ട് ലളിത ചേച്ചി പറഞ്ഞ ആ ഡയലോഗ് എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്.
ഞാന്‍ അത് സമ്മതിക്കണം. ഞാന്‍ ആ സിനിമയിലെ ഡയലോഗ് കണ്ടിട്ട് കുറേ ചിന്തിച്ചിട്ടുണ്ട്. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ നമുക്ക് ഒരു മോശം മാനസികാവസ്ഥ ആണെങ്കില്‍ നമ്മളുടെ അടുത്ത് വരുന്ന ആളുകളോട് ഒരു ആവശ്യവും ഇല്ലാതെ തട്ടിക്കയറും. അത് നമ്മുടെ മൂഡിന്റെയാണ്. അത് തന്നെയാകും നമുക്ക് കിട്ടുന്ന റിയാക്ഷന്‍. ഇങ്ങനെയുള്ള കുറേ നല്ല കാര്യങ്ങള്‍ സിനിമയില്‍ നിന്ന് ഇന്‍ഫ്‌ളുവന്‍സ്ഡ് ആകുന്നുണ്ട്. അത് പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല, ആരും സമ്മതിക്കുന്നില്ല. മോശം മാത്രമാണ് അവരൊക്കെ പറയുന്നത്,’ ആസിഫ് പറയുന്നു.
Content Highlight: Asif Ali Talks About Kuttavum Shikshayum Movie