|

കുറേനാള്‍ മുമ്പായിരുന്നെങ്കില്‍ എന്റെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ജഗദീഷേട്ടന്‍: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിവഹിച്ച ഈ സിനിമയില്‍ നടന്‍ ജഗദീഷും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകളിലും ആസിഫിനൊപ്പം ജഗദീഷ് അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ജഗദീഷിനെ കുറിച്ച് പറയുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ അഭിനയവും സിനിമാ സെലക്ഷന്‍സും ഇന്ന് ഒരുപാട് മാറിയെന്നാണ് ആസിഫ് പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ജഗദീഷേട്ടന്റെ പെര്‍ഫോമന്‍സ് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. നമ്മള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയുന്നത് 2.0 വേര്‍ഷന്‍ എന്നാണ്. ജഗദീഷേട്ടന്റെ അഭിനയവും സിനിമാ സെലക്ഷന്‍സും ഇന്ന് ഒരുപാട് മാറി.

ഞാന്‍ കണ്ടുവളര്‍ന്ന ജഗദീഷേട്ടന്‍ തമാശ ചെയ്യുന്ന, അബദ്ധങ്ങള്‍ കാണിക്കുന്ന കഥാപാത്രങ്ങളായിരുന്നു. റിപ്പീറ്റായിട്ട് പോലും നമ്മള്‍ ഇഷ്ടപ്പെട്ടത് അതായിരുന്നു. അതിന്റെ ഇടയില്‍ സീരിയസ് റോളും ഹീറോ ക്യാരക്ടറുമൊക്കെ ഉണ്ടായിരുന്നു.

ആഭ്യന്തര കുറ്റവാളി സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. കുറേനാളുകള്‍ക്ക് മുമ്പാണ് ഈ സിനിമ വരുന്നതെങ്കില്‍ ജഗദീഷേട്ടന്‍ ചെയ്യേണ്ട റോളായിരുന്നു അത്. സ്ത്രീധനം പോലെയുള്ള സിനിമകള്‍ ചെയ്ത ആളല്ലേ അദ്ദേഹം,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Jagadish And Abhyanthara Kuttavali Movie

Latest Stories

Video Stories