ആ സിനിമക്ക് ശേഷം പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി; കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല: ആസിഫ് അലി
Entertainment
ആ സിനിമക്ക് ശേഷം പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് തോന്നി; കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th January 2025, 7:42 am

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തുന്ന രേഖാചിത്രത്തില്‍ ആസിഫ് അലി പൊലീസ് വേഷത്തിലാണ് എത്തുന്നത്.

സി.ഐ വിവേക് ഗോപിനാഥ് എന്ന കഥാപാത്രമായാണ് ആസിഫ് സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് നടന്‍.

താന്‍ ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത് ഇത് താന്‍ടാ പൊലീസ് എന്ന സിനിമയില്‍ ആണെന്നാണ് ആസിഫ് പറയുന്നത്. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്നായിരുന്നു ആ സിനിമയുടെ ആദ്യ പേരെന്നും അതിന് ശേഷം പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മയും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസ് വേഷം ഞാന്‍ ആദ്യമായി ട്രൈ ചെയ്യുന്നത് ഇത് താന്‍ടാ പൊലീസ് എന്ന സിനിമയില്‍ ആയിരുന്നു. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്നായിരുന്നു ആ സിനിമയുടെ ആദ്യത്തെ പേര്. ആ സിനിമയിലാണ് ആദ്യമായി ഞാന്‍ പൊലീസ് വേഷത്തില്‍ എത്തിയത്.

അത് ഒരു കോമിക്കല്‍ ആയിട്ടുള്ള കഥാപാത്രവും അത്തരത്തിലുള്ള ഒരു സിനിമയുമായിരുന്നു. പിന്നീട് എനിക്ക് പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മയും ഉണ്ടായിരുന്നു.

പിന്നെ ഫുള്‍ കോണ്‍ഫിഡന്‍സില്‍ ഞാന്‍ പൊലീസായിട്ട് അഭിനയിക്കുന്നത് രാജീവേട്ടന്‍ തന്ന ധൈര്യത്തില്‍ കുറ്റവും ശിക്ഷയും ചെയ്യുമ്പോഴായിരുന്നു,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About Ithu Thaanda Police Movie And Police Character