| Monday, 29th July 2024, 8:07 am

ഞാനും അമലയും ഒന്നിച്ച ആദ്യ സിനിമ; അന്ന് ആരും അത് കാര്യമായി ശ്രദ്ധിച്ചില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തലവന് ശേഷം ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലെവല്‍ ക്രോസ്. നവാഗതനായ അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ഈ സിനിമ എത്തിയത്. ചിത്രത്തില്‍ നായികയായി എത്തിയത് അമല പോള്‍ ആയിരുന്നു. അമലക്കൊപ്പം അഭിനയിക്കുന്ന ആസിഫിന്റെ രണ്ടാമത്തെ സിനിമയാണ് ലെവല്‍ ക്രോസ്.

2011ല്‍ പുറത്തിറങ്ങിയ ഇത് നമ്മുടെ കഥ എന്ന സിനിമയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. ആസിഫിനും അമലക്കും പുറമെ നിഷാന്‍, അഭിഷേക്, വിനീത് കുമാര്‍, അനന്യ എന്നിവരും ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ഇപ്പോള്‍ അമല പോളിനെ കുറിച്ചും തങ്ങളുടെ ആദ്യ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ ഒരു സ്റ്റാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. അമല പോള്‍ ആയിരുന്നു ആ സ്റ്റാര്‍. ജ്യൂസ് എടുക്കാന്‍ ഒരാളുണ്ടാകും മുടി കേള്‍ ചെയ്യാന്‍ മറ്റൊരാളുണ്ടാകും. സാധാരണ സിനിമകളില്‍ കാണാറുള്ള സ്റ്റാര്‍സിനെ പോലെ തലയില്‍ കേളേഴ്‌സ് വെച്ച് നെയില്‍ പോളിഷും ഇട്ട് സീന്‍ വായിക്കൂ എന്ന പറയുന്ന രീതിയായിരുന്നു അവിടെ. അവള് വന്നാല്‍ പറയാന്‍ പോകുന്നത് ഞാന്‍ പല്ല് തേച്ചില്ലെന്ന് മാത്രമാകും (ചിരി).

ലൊക്കേഷനില്‍ വന്ന് നില്‍ക്കുമ്പോള്‍ എനിക്ക് മുമ്പ് അറിയുന്ന അമല ആയിരുന്നില്ല അത്. പണ്ട് ഞങ്ങള്‍ ‘ഇത് നമ്മുടെ കഥ’ എന്ന പേരിലുള്ള ഒരു സിനിമ ചെയ്തിരുന്നു. അത് കാര്യമായിട്ട് ആരും അങ്ങനെ ശ്രദ്ധിക്കാത്ത ഒരു സിനിമയാണ്. ഞാന്‍ അമലയെ ആദ്യം കാണുന്നത് ആ സിനിമയുടെ സമയത്താണ്.

അത് കഴിഞ്ഞിട്ടാണ് അമല സൗത്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായിക ആകുന്നതൊക്കെ. അതൊക്കെ കഴിഞ്ഞ് ഞാന്‍ വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള അമലയെ ആണ് കാണുന്നത്. സ്റ്റാര്‍ഡം എന്നും സ്റ്റാര്‍ ഷോ എന്നൊക്കെ ഞാന്‍ ചുമ്മാ പറഞ്ഞതാണ്. അമലയുടെ ആ അപ്രോച്ച് വളരെ രസകരമായിരുന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Ithu Nammude Katha Movie

We use cookies to give you the best possible experience. Learn more