Entertainment
ഹണി ബീ ത്രീ? എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്; എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നാണ് സെബാന്‍: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 29, 08:26 am
Wednesday, 29th May 2024, 1:56 pm

താന്‍ കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണെന്ന് പറയുകയാണ് ആസിഫ് അലി. സ്‌റ്റൈലിങ്ങില്‍ തന്റേതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ ഇഷ്ടമാണെന്നും അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന സിനിമ വരണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

ഹണി ബീ പോലെയുള്ള സിനിമ വരികയാണെങ്കില്‍ താന്‍ തീര്‍ച്ചയായും ചെയ്യുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹണി ബീയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തിനും ആസിഫ് അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. അതിന് മറുപടി പറയേണ്ടത് സംവിധായകനാണെന്നും അങ്ങനെയൊരു സിനിമക്ക് തനിക്ക് ആഗ്രഹമുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

‘എന്റെ പേഴ്‌സണല്‍ ലൈഫില്‍ ഞാന്‍ കുറച്ച് സ്റ്റൈല്‍ കോണ്‍ഷ്യസായ ആളാണ്. സ്‌റ്റൈലിങ്ങില്‍ ഒരു ഐഡന്റിറ്റി കൊണ്ടുവരാന്‍ എനിക്ക് ഇഷ്ടമാണ്. അങ്ങനെ ചെയ്യാന്‍ സാധിക്കുന്ന സിനിമ വരണം. ഹണി ബീ പോലെയുള്ള സിനിമ വരികയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും.

ഹണി ബീയുടെ അടുത്ത പാര്‍ട്ട് പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍ അതിന് ജീന്‍ പോള്‍ ആണ് മറുപടി പറയേണ്ടത്. എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. എന്റെ ഇഷ്ട കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അതിലെ സെബാന്‍,’ ആസിഫ് അലി പറഞ്ഞു.

താന്‍ ഇതുവരെ വര്‍ക്ക് ചെയ്ത എല്ലാ സിനിമകളിലെയും ആളുകള്‍ തന്റെ സുഹൃത്തുക്കളാണെന്നും സൗഹൃദത്തില്‍ സിനിമ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും താരം അഭിമുഖത്തില്‍ പറയുന്നു. തനിക്ക് സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു കംഫര്‍ട്ട് സോണുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത എല്ലാ സിനിമകളിലെയും ആളുകള്‍ എന്റെ സുഹൃത്തുക്കളാണ്. എനിക്ക് സൗഹൃദത്തില്‍ സിനിമ ചെയ്യാനാണ് ഇഷ്ടം. എനിക്ക് അവര്‍ക്കിടയില്‍ ഒരു കംഫര്‍ട്ട് സോണുണ്ട്. അത് എല്ലാ ആക്ടേഴ്‌സും ചെയ്യുന്ന ഒരു കാര്യമാണെന്ന് തോന്നുന്നു,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Honey Bee Third Part