| Monday, 6th January 2025, 7:44 am

കൃത്യമായ ഇന്റര്‍വെല്‍ പഞ്ചോ എഡ്ജ് ഓഫ് ദി സീറ്റ് മൊമന്റുകളോ ഇല്ലാത്ത സിനിമയാണ് അത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് വരാനിരിക്കുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിയാണ് ഈ സിനിമയില്‍ നായകനായി എത്തുന്നത്.

അനശ്വര രാജന്‍, മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയും രേഖാചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. സംവിധായകന്‍ ഈ സിനിമയെ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന രീതിയിലല്ല അഡ്രസ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് ആസിഫ് അലി.

കൃത്യമായ ഇന്റര്‍വെല്‍ പഞ്ചോ എഡ്ജ് ഓഫ് ദി സീറ്റ് മൊമന്റുകളോ ഉണ്ടാകില്ലെന്നും നടന്‍ പറയുന്നു. ഏതൊരു ഫോര്‍മുലയും സ്‌ക്‌സസ്ഫുള്‍ ആയിട്ട് കൊടുത്താല്‍ സ്വീകരിക്കുന്ന മലയാളികള്‍ ഇത് സ്വീകരിക്കുമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന രീതിയിലല്ല ഈ സിനിമ വരുന്നത്. ഇതിനെ അങ്ങനെ അഡ്രസ് ചെയ്യാനല്ല ജോഫിനും (സംവിധായകന്‍) ആഗ്രഹിക്കുന്നത്. ഈ സിനിമയില്‍ ഒരു ഡ്രാമയുണ്ട്. അടുത്തതായി എന്താണ് നടക്കാന്‍ പോകുന്നത് എന്ന ക്യൂരിയോസിറ്റിയേക്കാള്‍ അതിന്റെ ഫീലിനാണ് ഈ സിനിമ പ്രാധാന്യം കൊടുത്തത്.

കൃത്യമായ ഇന്റര്‍വെല്‍ പഞ്ചോ എഡ്ജ് ഓഫ് ദി സീറ്റ് മൊമന്റുകളോ ഉണ്ടാകില്ല. അങ്ങനെയുള്ള ഒന്നും ഈ സിനിമയില്‍ കൊണ്ടുവന്നിട്ടില്ല. എങ്ങനെ അത് സംഭവിച്ചു, എന്തായിരുന്നു അതിന്റെ ഇമോഷന്‍ എന്നുള്ളതാണ് രേഖാചിത്രം പറയുന്നത്.

ഇന്റര്‍വെല്‍ പഞ്ച് ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചാല്‍, പുതിയ ഏതൊരു ഫോര്‍മുലയും സ്‌ക്‌സസ്ഫുള്‍ ആയിട്ട് കൊടുത്താല്‍ സ്വീകരിക്കുന്ന ആളുകളാണ് മലയാളികള്‍. മലയാള സിനിമാമേഖലയില്‍ ഇപ്പോള്‍ വരുന്ന പടങ്ങള്‍ ഏത് ഴോണറില്‍ നിന്നുള്ളതാണെന്ന് ചോദിച്ചാല്‍ നമുക്ക് മറുപടിയില്ലാത്ത സമയമാണ്.

അപ്പോള്‍ ഇത് ഒരു പരീക്ഷണമായിട്ട് തന്നെ കാണാവുന്നത്. ഇന്റര്‍വെല്‍ പഞ്ചില്ല എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ‘ടഡാ’ എന്ന മൊമന്റില്ല എന്നത് മാത്രമാണ്. അതിനുപകരം ഒരു ഫ്‌ളോയില്‍ പോകുകയാണ്. ഒരു ഗൂസ്ബംസ് കൊടുത്ത് നിര്‍ത്തിയിട്ട് സെക്കന്റ് ഹാഫില്‍ മാരകമായ കാര്യങ്ങള്‍ കൊടുക്കില്ല,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About His Rekhachithram Movie

We use cookies to give you the best possible experience. Learn more