തിരിച്ചുവരവ് നടത്താന്‍ താന്‍ എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് ആസിഫ് അലി. താന്‍ സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നും പക്ഷെ ആളുകള്‍ സ്വീകരിക്കുന്നവ ചെയ്യാന്‍ തനിക്ക് എപ്പോഴും അവസരം കിട്ടാറില്ലെന്നും താരം പറയുന്നു.
വളരെ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പലതും വിചാരിച്ച രീതിയിലേക്ക് വരാതിരുന്നിട്ടുണ്ടെന്നും കുറേനാളിന് ശേഷം എല്ലാം ഒത്തുവന്നത് തലവന്‍ എന്ന സിനിമയിലാണെന്നും ആസിഫ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘തിരിച്ചുവരവ് നടത്താന്‍ ഞാന്‍ എവിടെയും പോയിട്ടില്ല. സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ആളുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ പറ്റുകയെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും കിട്ടുന്ന അവസരമല്ല.
വളരെ ഡിഫറന്റായ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പലതും നമ്മള്‍ വിചാരിച്ച രീതിയിലേക്ക് വരാതിരുന്നിട്ടുണ്ട്. കുറേനാളിന് ശേഷം എല്ലാം ഒത്തുവന്നത് ഈ സിനിമയിലാണ്. അത് ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയുന്നു,’ ആസിഫ് അലി പറഞ്ഞു.
ആസിഫ് അലിയുടേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രമാണ് തലവന്‍. ജിസ് ജോയ്യുടെ സംവിധാനത്തിലെത്തിയ ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിക്കുന്ന ചിത്രമാണ് തലവന്‍.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിസ് ജോയ് ചിത്രമായിരുന്നു ഇത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിച്ച തലവന്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.
Content Highlight: Asif Ali Talks About His Movies