മലയാള സിനിമയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഒരു ജോഡിയാണ് അപര്‍ണ ബാലമുരളിയുടേയും ആസിഫ് അലിയുടേയും. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്.
രണ്ടുപേരും ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്. പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി-ടെക്, കിഷ്ക്കിന്ധാ കാണ്ഡം എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.
2020ല്‍ സൂര്യ നായകനായി എത്തിയ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ രായനിലും അപര്‍ണ അഭിനയിച്ചിരുന്നു.
അപര്‍ണ തമിഴില്‍ പോയി സിനിമകള്‍ ചെയ്യുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പറയുകയാണ് ആസിഫ്. തമിഴില്‍ സൂര്യക്കും ധനുഷിനുമൊപ്പമെല്ലാം അപര്‍ണ സിനിമ ചെയ്യുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും ആസിഫ് അലി പറയുന്നു.
‘എനിക്ക് അപര്‍ണയെ പറ്റി ഓര്‍ക്കുമ്പോള്‍ വലിയ അഭിമാനമുണ്ട്. അപര്‍ണ തമിഴില്‍ പോയി സിനിമകള്‍ ചെയ്തു. സൂര്യയെയും ധനുഷിനെയും പോലെയുള്ളവരുടെ ഒപ്പമാണ് സിനിമകള്‍ ചെയ്തത്.
ഞാനും എന്റെ വൈഫും എപ്പോഴും അതൊക്കെ കാണുമ്പോള്‍ അവളെ കുറിച്ച് പറയും. നമുക്ക് വളരെ പേര്സണലായിട്ടുള്ള ഒരാളെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമല്ലേ,’ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About Aparna Balamurali And Her Tamil Movies