| Wednesday, 8th January 2025, 7:52 am

ബാലതാരങ്ങളായി വന്നവര്‍ക്ക് ആ ഐഡന്റിറ്റി ബ്രേക്ക് ചെയ്യാന്‍ പാടാണ്, അത് വളരെ എളുപ്പത്തില്‍ ബ്രേക്ക് ചെയ്തത് ആ നടി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തുന്ന ഈ സിനിമയില്‍ ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം നാളെ (ജനുവരി ഒന്‍പത്) തിയേറ്ററുകളില്‍ എത്തും.

അനശ്വര രാജനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. രേഖാചിത്രത്തിന്റെ കാസ്റ്റിങ് വളരെ സൂക്ഷ്മതയോടെയാണ് സംവിധായന്‍ നടത്തിയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. രണ്ട് കാലഘട്ടം എന്ന് തോന്നിപ്പിക്കുന്ന വേഷമാണ് അനശ്വര ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും ആസിഫ് പറഞ്ഞു.

വളരെ നിഷ്‌കളങ്കമായ ഒന്നാം ഭാഗവും ആകാംക്ഷ നിറക്കുന്ന രണ്ടാം ഭാഗവുമാണ് അനശ്വരക്ക് ചിത്രത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലതാരങ്ങളായി വരുന്നവര്‍ക്ക് ആ ഇമേജ് ബ്രേക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ അത് ഈസി ആയി ബ്രേക്ക് ചെയ്തത് അനശ്വരയാണെന്നും ആസിഫ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘രേഖാചിത്രത്തിന്റെ കാസ്റ്റിങ് എടുത്ത് നോക്കിയാല്‍ മനസിലാകും വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ചാണ് ജോഫിന്‍ ഓരോ കഥാപാത്രത്തെയും കാസ്റ്റ് ചെയ്തിരിക്കുന്നത് എന്ന്. രണ്ട് കാലഘട്ടം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വേഷമാണ് അനശ്വരക്ക് ഈ ചിത്രത്തില്‍.

വളരെ നിഷ്‌കളങ്കമായി, കുട്ടിത്തത്തോടെ അനശ്വര അവതരിപ്പിക്കുന്ന ഒരു ഫസ്റ്റ് ഫേസും പിന്നെ നമ്മള്‍ പോസ്റ്ററില്‍ കാണുന്ന വളരെ വ്യത്യസ്തമായൊരു സെക്കന്റ് ഫേസും ഉണ്ട്. പടത്തിന്റെ എല്ലാ മൂഡിലും ആകാംക്ഷ കൊടുക്കാന്‍ പറ്റിയ കാസ്റ്റിങ് ആയിരുന്നു അനശ്വരയുടേത്.

നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചു, ബാല താരങ്ങളായി വന്നവര്‍ക്ക് ആ ഐഡന്റിറ്റി ബ്രേക്ക് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എന്നാല്‍ അത് വളരെ എളുപ്പത്തില്‍ ബ്രേക്ക് ചെയ്ത ആളാണ് അനശ്വര എന്ന് എനിക്ക് പേഴ്‌സണലി തോന്നിയിട്ടുണ്ട്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Anaswara Rajan

We use cookies to give you the best possible experience. Learn more