| Thursday, 11th July 2024, 4:23 pm

അജു എന്നോട് ക്ലീന്‍ ഷേവ് ചെയ്യാന്‍ പറഞ്ഞു; അന്ന് അവന്‍ സക്‌സസ്ഫുള്ളായി നടത്തിയ പ്ലാനായിരുന്നു അത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തലവന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവല്‍ ക്രോസ്. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ചയില്‍ ആസിഫ് ഏറെ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായതിനാല്‍ ഈ സിനിമക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ലെവല്‍ ക്രോസ് സിനിമക്ക് വേണ്ടി പുതിയ ലുക്കില്‍ എത്തിയപ്പോള്‍ താന്‍ റിയാക്ഷന്‍സിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്ന് പറയുകയാണ് ആസിഫ് അലി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അജു വര്‍ഗീസ് ഒരിക്കല്‍ ക്ലീന്‍ ഷേവ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചും ആസിഫ് പറയുന്നു.

‘സിനിമക്ക് വേണ്ടി പുതിയ ലുക്കില്‍ എത്തിയപ്പോള്‍ ഞാന്‍ റിയാക്ഷന്‍സിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഞാന്‍ നോര്‍മലി ഒരു സിനിമക്കോ ഏതെങ്കിലും സിറ്റുവേഷനോ നല്‍കുന്ന റിയാക്ഷന്‍സ് ഈ സിനിമയില്‍ ചെയ്യുമ്പോള്‍ ഒരുപാട് മാറ്റം വന്നിരുന്നു. ഈ ലുക്ക് കാരണമായിരുന്നു ഞാന്‍ അറിയാത്ത ഒരുപാട് മാറ്റങ്ങള്‍ എന്റെ എക്‌സ്പ്രഷനില്‍ വന്നത്.

മുമ്പ് ഞാനും അജുവും കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ അവന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. ‘എടാ, നമ്മള്‍ ശരിക്കും ക്ലീന്‍ ഷേവ് ചെയ്യണം. എന്നിട്ട് ഓരോ സിനിമക്കായി ഓരോ സ്‌റ്റൈലില്‍ മീശ ഒട്ടിക്കണം. അപ്പോള്‍ നമ്മുടെ മുഖം പല പല രീതിയില്‍ വലിഞ്ഞിരിക്കും.

അങ്ങനെയാകുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് നമ്മള് തന്നെ അറിയാതെ പുതിയ റിയാക്ഷന്‍സാകും. അപ്പോള്‍ ആളുകള്‍ ആ റിയാക്ഷന്‍ അടിപൊളിയായിരുന്നുവെന്ന് പറയും’ എന്നായിരുന്നു അജു പറഞ്ഞത്. അജു ഒരു സമയത്ത് വളരെ സക്‌സസ് ഫുള്ളായിട്ട് നടത്തിയ പ്ലാനായിരുന്നു ഇത്. ഇത് ശരിക്കും സിനിമയില്‍ നമ്മളുടെ പാതി പണി എളുപ്പമാക്കും,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Aju Varghese

We use cookies to give you the best possible experience. Learn more