| Tuesday, 25th June 2024, 3:03 pm

ഇന്റര്‍വ്യൂവില്‍ എന്നെ ഇറിട്ടേറ്റ് ചെയ്ത ആ ചോദ്യം; അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങള്‍ ഒരിക്കലും നമ്മള്‍ വിചാരിക്കുന്നത് പോലെയുള്ള ഒന്നല്ലെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. ഒരു സമയത്ത് എക്‌സ്പിരിമെന്റല്‍ സിനിമയെന്ന് ഇന്റര്‍വ്യുകളില്‍ ഉപയോഗിക്കാന്‍ പേടിച്ചിരുന്നുവെന്നും അങ്ങനെ പറഞ്ഞാല്‍ ആ സിനിമ ചിലപ്പോള്‍ തിയേറ്ററില്‍ പ്രതീക്ഷിച്ച രീതിയില്‍ ഓടില്ലെന്നും താരം പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. തന്നെ ഏറ്റവും ഇറിട്ടേറ്റ് ചെയ്തിട്ടുള്ള ഒരു ചോദ്യത്തെ കുറിച്ചു താരം സംസാരിച്ചു.

‘ഞാന്‍ ഇന്നലെ ഫ്‌ളൈറ്റില്‍ വരുമ്പോള്‍ കണ്ടത് വേണു സാറിന്റെ ഒരു ഇന്റര്‍വ്യു ആയിരുന്നു. എന്തുമാത്രം കാര്യങ്ങളാണ് അതില്‍ വേണു സാര്‍ പറയുന്നത്. അതുപോലെ ചരിത്രം എന്നിലൂടെ എന്ന് പറഞ്ഞിട്ടുള്ള ഇന്റര്‍വ്യൂകളുടെ സീരീസ് തന്നെയുണ്ട്. അതിലൊക്കെ നിറയെ ഇന്‍ഫര്‍മേഷന്‍സാണ് ഉള്ളത്. സിനിമ പഠിക്കുന്നവര്‍ക്കും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും ആ ഇന്റര്‍വ്യു കാണാം. അവരുടെ ക്യൂരിയോസിറ്റിയെ മീറ്റ് ചെയ്യാന്‍ അതിന് സാധിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് ഇന്റര്‍വ്യൂകളുണ്ട്. അതൊക്കെ മനസില്‍ വെച്ചിട്ടാകണം ഇന്നത്തെ ഇന്റര്‍വ്യൂകളിലെ ഓരോ ചോദ്യവും മറുപടിയുമൊക്കെ.

നമ്മളോട് ചോദിക്കുന്ന ഓരോ ചോദ്യത്തിന്റെയും ബേസിലാണ് നമ്മളുടെ മറുപടിയും ആ പരിപാടിയിലെ ഇരുത്തവുമൊക്കെ ഉണ്ടാവുക. ഇന്റര്‍വ്യൂവിലെ എല്ലാ കാര്യങ്ങളും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ഒരു സമയത്ത് എക്‌സ്പിരിമെന്റല്‍ സിനിമയെന്ന് ഇന്റര്‍വ്യുകളില്‍ ഉപയോഗിക്കാന്‍ പേടിച്ചിരുന്നു. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ അന്ന് ആ എക്‌സ്പിരിമെന്റലിന്റെ റിസള്‍ട്ട് അറിഞ്ഞിട്ട് സിനിമ കാണാന്‍ പോയാല്‍ മതിയെന്ന് തീരുമാനിക്കും. ആ സിനിമ ചിലപ്പോള്‍ മര്യാദക്ക് ഓടിയെന്ന് പോലും വരില്ല. ഈ ഇന്റര്‍വ്യു ഒരിക്കലും നമ്മള്‍ വിചാരിക്കുന്നത് പോലെയുള്ള പരിപാടിയല്ല. സിനിമയില്‍ നിന്ന് പറയുന്നതിനേക്കാള്‍ ഒരുപാട് ഇന്‍ഫര്‍മേഷന്‍സ് ഇന്റര്‍വ്യൂകളില്‍ നിന്ന് ലഭിക്കും. ഒരാളുടെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ച് എന്തൊക്കെ ചോദിക്കാമെന്നുമുണ്ട്.

Also Read: ആ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മമ്മൂക്ക പറഞ്ഞു; ഒടുവില്‍ പകരക്കാരനായി ബിജു മേനോനെത്തി: സോഹന്‍ ലാല്‍

ഞാന്‍ വീണ്ടും ആ വിഷയം കൊണ്ടിടുകയല്ല. പണ്ട് ഞാന്‍ ഒരുപാട് ഇറിട്ടേറ്റഡായ ഒരു ചോദ്യമുണ്ട്. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരം എന്താണ് എന്നതായിരുന്നു ആ ചോദ്യം. അങ്ങനെയുള്ള ചോദ്യം ചോദിക്കുമ്പോള്‍ മറുപടി അറിയാന്‍ ഒരു സെറ്റ് ഓഫ് ഓഡിയന്‍സിന് ക്യൂരിയോസിറ്റി ഉണ്ടാകും. അതിന് വളരെ തമാശ നിറഞ്ഞ മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള ചോദ്യം പ്രോത്സാഹിപ്പിക്കുമ്പോള്‍ അതില്‍ നഷ്ടമാകുന്ന കുറേ കാര്യങ്ങളുണ്ട്. അത് എല്ലാവരും മനസിലാക്കേണ്ടതാണ്. അങ്ങനെയുള്ള ചോദ്യങ്ങളൊന്നും ഒരിക്കലും നമ്മുക്ക് ചോദിക്കാന്‍ പറ്റുമോയെന്ന് എനിക്ക് അറിയില്ല,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About A Most Irritating Question In Interview

We use cookies to give you the best possible experience. Learn more