Entertainment
നല്ല പുരുഷൻമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെ തുറന്നുകാണിക്കുന്ന സിനിമയാണിത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 09:33 am
Thursday, 17th April 2025, 3:03 pm

നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച് ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഫാമിലി എൻ്റർടെയ്നർ ഴോണറിലാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. പുതുമുഖതാരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ സഹദേവൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായകനായ ആസിഫ് അലി.

നല്ല പുരുഷൻമാർ അനുഭവിക്കുന്ന ചില പ്രശ്നങ്ങളെപ്പറ്റി അഡ്രസ് ചെയ്യുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളിയെന്നും വാർത്തകളിലൊക്കെ നമ്മൾ കണ്ടിട്ടുള്ള കാര്യങ്ങളാണ് അതെന്നും ആസിഫ് അലി പറയുന്നു.

എന്താണ് സത്യാവസ്ഥ എന്നുള്ളത് നമുക്കറിയാമെന്നും വളച്ചൊടിക്കപ്പെടുന്ന വാർത്തകളിലൂടെ അയാൾക്ക് സംഭവിക്കുന്നതും അയാളുടെ കുടുംബത്തിന് സംഭവിക്കുന്നതും നമുക്കറിയാമെന്നും ആസിഫ് അലി പറഞ്ഞു.

പക്ഷെ അത് അംഗീകരിക്കാനും അത് ചർച്ച ചെയ്യപ്പെടാനുമുള്ള അവസരം കിട്ടിയില്ലെന്നും അത്തരത്തിലുള്ള സഹദേവൻമാരെ അഡ്രസ് ചെയ്യുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളിയെന്നും ആസിഫ് അലി പറയുന്നു. തനിക്ക് സിനിമയോട് തോന്നിയ അട്രാക്ഷൻ അതായിരുന്നെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘നല്ല പുരുഷൻമാർ അനുഭവിക്കുന്ന ചില പ്രശ്നങ്ങളെപ്പറ്റി അഡ്രസ് ചെയ്യുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി. അത് പല സമയത്തും വാർത്തകളിലുമൊക്കെ നമ്മൾ കണ്ടിട്ടുള്ള കാര്യങ്ങളാണ്. എന്താണ് സത്യാവസ്ഥ എന്നുള്ളത് നമുക്കറിയാം.

വളച്ചൊടിക്കപ്പെടുന്ന വാർത്തകളിലൂടെ അയാൾക്ക് സംഭവിക്കുന്നതും അയാളുടെ കുടുംബത്തിന് സംഭവിക്കുന്നതും നമുക്ക് അറിയാം. പക്ഷെ അത് അംഗീകരിക്കാനും അത് ചർച്ച ചെയ്യപ്പെടാനുമുള്ള സ്പേസ് കിട്ടിയിട്ടില്ല. അപ്പോൾ അത്തരത്തിലുള്ള സഹദേവൻമാരെ അഡ്രസ് ചെയ്യുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി. സിനിമയിലെ എൻ്റെ അട്രാക്ഷൻ അതായിരുന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali talking about abhyanthara kuttavali film