യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. അഭിനയത്തിൽ തന്റേതായ ഒരു സ്റ്റൈലുള്ള നടനാണ് ആസിഫ് അലി.
യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. അഭിനയത്തിൽ തന്റേതായ ഒരു സ്റ്റൈലുള്ള നടനാണ് ആസിഫ് അലി.
കരിയറിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ആസിഫ് ചെയ്തിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രമാണ് റിലീസാവാനുള്ള ആസിഫ് അലി ചിത്രം. ചിത്രത്തിൽ ബിജു മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കെ.ജി.എഫ് പോലുള്ള ആക്ഷൻ സിനിമകൾ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ആസിഫ് ഒരിക്കൽ പറഞ്ഞിരുന്നു. താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന ടിക്കി ടാക്ക എന്ന ചിത്രം അത്തരത്തിലൊരു ആക്ഷൻ സിനിമയാണെന്നും ഇപ്പോൾ പരിക്ക് പറ്റിയതിനാൽ ഷൂട്ടിങ് മുടങ്ങിയിരിക്കുകയാണെന്നും ആസിഫ് അലി പറയുന്നു.
മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം. രോഹിത് വി.എസ് ആണ് ടിക്കി ടാക്കയുടെ സംവിധായകൻ. മുമ്പ് ഇബ്‌ലീസ്, അഡ്വവെഞ്ചേർസ് ഓഫ് ഓമനകുട്ടൻ എന്നീ ആസിഫ് ചിത്രങ്ങൾ ഒരുക്കിയത് രോഹിത് ആയിരുന്നു.
‘അത്തരത്തിലൊരു ചിത്രമാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക. ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണ് ടിക്കി ടാക്ക. അതിൻ്റെ ഷൂട്ടിനിടയിൽ എനിക്കു ചെറിയൊരു അപകടം പറ്റി. അതോടെയാണ് പടം നിർത്തിവയ്ക്കേണ്ടി വന്നത്. എല്ലാം ഒത്തുവന്നാൽ സെപ്റ്റംബർ പകുതിയോടെ ഷൂട്ട് പുനരാംരഭിക്കും,’ആസിഫ് പറയുന്നു.
തിരക്കുകൾ കാരണം തനിക്ക് ഒരുപാട് നല്ല സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.
‘പല തിരക്കുകൾ മൂലം നഷ്‌ടപ്പെട്ട, എത്രയോ നല്ല കഥാപാത്രങ്ങളുണ്ട്. എന്നെക്കുറിച്ച് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പ്രശ്നം എന്നെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നാണ്.
പല ഹിറ്റ് സിനിമകളുടെയും വിജയാഘോഷത്തിൽ പങ്കെടുക്കുമ്പോൾ നിന്നെയാണ് ആദ്യം ഈ സിനിമയിലേക്ക് ഉദ്ദേശിച്ചത്, നിന്നെ കിട്ടാതെ വന്നതോടെ അടുത്തയാളിലേക്ക് പോകുകയായിരുന്നു എന്നൊക്കെ പറഞ്ഞ സംവിധായകരുണ്ട്. അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും. പക്ഷേ, വിധിച്ചതേ കിട്ടൂ എന്നു വിശ്വസിക്കുന്നയാളാണു ഞാൻ,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talk About Tikki Takka Movie