| Friday, 12th July 2024, 4:59 pm

ഈ സിനിമ വർക്കിങ് ആണ്; അടിപൊളിയാണ്; പറഞ്ഞറിയിക്കാൻ പറ്റാത്ത മൊമന്റ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു തലവൻ. തലവൻ സിനിമ തിയേറ്ററിൽ വന്നതിനു ശേഷം, ഷോ കണ്ടിറങ്ങിയ ആസിഫ് അലിയുടെ വീഡിയോ വൈറലായിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ആസിഫ് അലി. ആസിഫ് അലിയും ബിജുമേനോനും ആയിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

താൻ ഇത്രയധികം സിനിമകൾ ചെയ്തിട്ടും ആളുകൾ എണ്ണം പറഞ്ഞ കുറച്ചു സിനിമയെ ഓർത്തിരിക്കുന്നുള്ളു, അതിനെകുറിച്ചേ സംസാരിക്കുന്നുള്ളു എന്നാണ് ആസിഫ് പറയുന്നത്.

‘ഞാൻ ഇത്രയധികം സിനിമകൾ ചെയ്തു. എന്നാൽ ആളുകൾ എന്റെ എണ്ണം പറഞ്ഞ ചില സിനിമകൾ മാത്രമാണ് ഓർത്തിരിക്കുന്നത്. അവർ അതിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നുള്ളു, അത് ബ്രേക്ക് ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് എനിക്ക് ഈ സിനിമ തിയേറ്ററിൽ വന്നപ്പോൾ മനസിലായി.

ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ അത് എനിക്ക് മനസിലായി. ഈ സിനിമ വർക്ക് ആണ്, ഇത് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നും മനസിലായി. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ആ സിനിമ മുകളിൽ പോയി. അപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. സിനിമ കണ്ട് പുറത്തിറങ്ങിയ ആ നിമിഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ആ സിനിമ കഴിഞ്ഞു ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ മൈക്കും ക്യാമറയുമായി വന്നവർ എന്നോട് പറഞ്ഞു, ഇത് സെറ്റാണ്, വർക്കിങ് ആണ്, അടിപൊളിയാണ് എന്ന്. മറ്റൊരു കാര്യം, എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയ അനുഗ്രഹം എന്നത്, ഒരുപാട് പേർ എന്റെ നല്ല സിനിമകൾ വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. അതെല്ലാം അന്ന് ഞാൻ അനുഭവിച്ചറിഞ്ഞു എന്നതാണ് സത്യം,’ ആസിഫ് പറഞ്ഞു.

നവാഗതരായ ആനന്ദ് തേവർകാട്ടും ശരത് പെരുമ്പാവൂരും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും കഥയും എഴുതിയിരിക്കുന്നത്. ജിസ് ജോയ് ആണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കൂടാതെ അനുശ്രീ, മിയ ജോർജ്, ദിലീഷ് പോത്തൻ, രഞ്ജിത്ത്, കോട്ടയം നസീർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Asif Ali talk about the movie Thalavan

We use cookies to give you the best possible experience. Learn more