മലയാളികളുടെ ഇഷ്ട നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച ആസിഫ് അലി നിരവധി സൂപ്പർ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട്.
മലയാളികളുടെ ഇഷ്ട നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച ആസിഫ് അലി നിരവധി സൂപ്പർ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട്.
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ. മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് സൺഡേ ഹോളിഡേ.
എന്നാൽ സൺഡേ ഹോളിഡേയുടെ കഥ ആസിഫ് അലിക്ക് ആദ്യം കൺവിൻസ് ആയിട്ടില്ലായിരുന്നു. താൻ അത്ര നല്ല മനുഷ്യൻ ഒന്നുമല്ലെന്നും പിന്നെ എങ്ങനെയാണ് അതുപോലൊരു സ്ക്രിപ്റ്റ് ഇഷ്ടമാവുകയെന്നും ആസിഫ് അലി ചോദിക്കുന്നു.
ചിത്രത്തിൽ കെ. പി.എ. സി ലളിത പറയുന്ന’ എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ’ എന്ന ഡയലോഗ് റിയൽ ലൈഫിൽ ഒരാൾ പറഞ്ഞാൽ താൻ ഒന്ന് പോയേന്ന് പറയുമെന്നും ആസിഫ് അലി ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘ആ സ്ക്രിപ്റ്റ് എങ്ങനെയാണ് നമുക്ക് കൺവിൻസാവുക. ഞാൻ അത്ര നല്ല മനുഷ്യൻ ഒന്നുമല്ല. എനിക്ക് അങ്ങനെയുള്ള ഡയലോഗുകൾ പറയാനോ ആളുകളെ അങ്ങനെ അപ്രോച്ച് ചെയ്യാനോ കഴിയില്ല.
അതുവരെ റിയൽ ലൈഫിൽ അങ്ങനെ ഞാൻ കണ്ടിട്ടില്ല. ഇടിക്കാൻ വരുന്നവന്റെ അമ്മ വന്നിട്ട്, എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിക്കണമെന്ന് പറഞ്ഞാൽ ഞാൻ, ഒന്ന് പോയേ ചേച്ചി എന്നാവും പറയുക,’ആസിഫ് അലി പറയുന്നു.
അതേസമയം ജിസ് ജോയും ആസിഫ് അലിയും വീണ്ടും ഒന്നിച്ച തലവൻ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ബിജു മേനോനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്.
Content Highlight: Asif Ali Talk About Script Of Sunday Holiday