മലയാളികൾ ഏറെ ആവേശത്തോടെ കണ്ട ഒന്നായിരുന്നു സെലിബ്രേറ്റി ക്രിക്കറ്റ് ലീഗ്( സി.സി.എൽ). സി. സി. എല്ലിന്റെ ആദ്യ രണ്ടു സീസണുകളിൽ ടീമിനൊപ്പം നിന്ന സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ചില മത്സരങ്ങളിൽ മോഹൻലാൽ കളിക്കുകയും ചെയ്തിരുന്നു.
മലയാളികൾ ഏറെ ആവേശത്തോടെ കണ്ട ഒന്നായിരുന്നു സെലിബ്രേറ്റി ക്രിക്കറ്റ് ലീഗ്( സി.സി.എൽ). സി. സി. എല്ലിന്റെ ആദ്യ രണ്ടു സീസണുകളിൽ ടീമിനൊപ്പം നിന്ന സൂപ്പർസ്റ്റാറാണ് മോഹൻലാൽ. ചില മത്സരങ്ങളിൽ മോഹൻലാൽ കളിക്കുകയും ചെയ്തിരുന്നു.
ഇന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്ന ഒന്നാണിത്. എന്നാൽ മോഹൻലാലിനെ പോലെ മറ്റൊരു സൂപ്പർ സ്റ്റാറും അങ്ങനെ നിൽക്കില്ലെന്നും അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യുകയാണ് വേണ്ടതെന്നും ആസിഫ് അലി പറയുന്നു.
സ്റ്റാർഡം നോക്കാതെ അതിന് വേണ്ടി മുന്നിട്ടിറങ്ങിയ സൂപ്പർ സ്റ്റാർ മോഹൻലാൽ മാത്രമാണെന്നും അതിനെ ട്രോളുകയല്ല വേണ്ടതെന്നു ആസിഫ് അലി പറഞ്ഞു. പുതിയ ചിത്രം തലവന്റെ പ്രൊമോഷൻ ഭാഗമായി റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘പറയുന്നത് ശരിയാണോയെന്ന് അറിയില്ല. പല ഇൻഡസ്ട്രികൾ ഇന്ത്യയിലുണ്ടല്ലോ. സി. സി. എൽ എടുക്കുകയാണെങ്കിൽ, സൂപ്പർ സ്റ്റാർഡമുള്ള ഒരാൾ മാത്രമേ സി. സി. എല്ലിൽ വന്ന് ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അത് മോഹൻലാലാണ്.
ലാലേട്ടൻ മാത്രമാണ് ഒരു ഓവറൊക്കെ എറിഞ്ഞിട്ടുള്ളൂ. അതിൽ പലരും അദ്ദേഹത്തെ ട്രോൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസായി, ഫീൽഡ് ചെയ്യാൻ നിൽക്കുന്നു, ഓടാൻ പറ്റില്ല എന്നൊക്കെ. പക്ഷെ ശരിക്കും റെസ്‌പെക്ട് ചെയ്യേണ്ട ഒരു കാര്യമാണത്.
എത്ര സൂപ്പർ സ്റ്റാർ വന്ന് കളിച്ചു സി. സി. എല്ലിൽ. കാരണം അവരുടെ ഇമേജ് ബ്രേക്കാവാൻ പാടില്ല. അവരുടെ സൂപ്പർ സ്റ്റാർ വന്നാൽ, ആറ് ബോളും സിക്സ് അടിക്കുമെന്നാണ് അവർ വിചാരിക്കുന്നത്.
അവർക്ക് ബാറ്റ് പിടിക്കാൻ അറിയില്ലെന്ന കാര്യം പുറത്ത് അറിയാൻ പാടില്ല എന്ന് കരുതുന്ന താരങ്ങളാണ് മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളത്. പക്ഷെ നമ്മുടെ താരങ്ങളോ സൂപ്പർ സ്റ്റാറുകളോ അങ്ങനെയല്ല. ലാൽ സാറിന് കൊടുക്കേണ്ട ഏറ്റവും വലിയ റെസ്‌പെക്ട് അതാണ്. അദ്ദേഹം വന്ന് ഒരു ഗെയിം മുഴുവൻ ഗ്രൗണ്ടിൽ നിന്ന് കളിക്കുകയാണ്. ആ ഇമേജ് ബ്രേക്ക് ആവാതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About Performance Of Mohanlal In C.C.L