| Tuesday, 23rd July 2024, 11:05 am

എനിക്ക് മമ്മൂക്കയുടെ കാരവാനിൽ കയറാൻ പേടിയാണ്, അടുപ്പം ഉണ്ടെങ്കിലും എല്ലാവരെയും പോലെയല്ല അദ്ദേഹം: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ ആസിഫ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആസിഫിന് ലഭിച്ചിട്ടുണ്ട്. ഈയിടെ ഗായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിഷയത്തിൽ ആസിഫ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. വിഷയത്തിൽ ആസിഫ് നടത്തിയ ഇടപെടലിന് ഒരുപാട് പ്രശംസയും ലഭിച്ചിരുന്നു.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനെപ്പോഴും മമ്മൂട്ടിയുടെ കാരവാനിൽ ആയിരുന്നുവെന്നും അതിനുള്ള ഫ്രീഡം തനിക്ക് ഉണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു.

എന്നാൽ കുറച്ച് നേരം സംസാരിച്ച ശേഷം വീണ്ടും മമ്മൂട്ടിയെ കാണുമ്പോൾ തനിക്ക് പേടി തോന്നുമെന്നും ആസിഫ് പറഞ്ഞു. ക്യാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘നമ്മൾ ഒരുപാട് പേരെ കാണണമെന്ന് ജീവിതത്തിൽ ആഗ്രഹിക്കുന്നു. അവരുമായിട്ട് നമുക്കൊരു അടുപ്പം വന്നു കഴിയുമ്പോൾ , അവർ നമുക്ക് പരിചയമുള്ള ഒരാളായി മാറും. പക്ഷെ മമ്മൂക്ക അങ്ങനെയല്ല. ഒരു ഇരുപത് മിനിറ്റ് സംസാരിച്ച് കഴിഞ്ഞു ഒന്ന് പുറത്തേക്കിറങ്ങി വീണ്ടും മമ്മൂക്കയെ വന്ന് കാണുമ്പോൾ എനിക്ക് പേടിയാവും.

ജവാൻ ഓഫ് വെള്ളിമല ഷൂട്ട് ചെയുന്ന സമയത്ത് മമ്മൂക്കയുടെ കാരവാനിലായിരുന്നു ഞാൻ ഫുൾ ടൈം ഉണ്ടായിരുന്നത്. എന്റെ ഡിവൈസസ് എല്ലാത്തിലും കണക്ട് ആണ്. അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സിനിമ കാണാനുള്ള ഫ്രീഡമൊക്കെ എനിക്ക് തന്നിട്ടുണ്ട്.

പക്ഷെ എല്ലാ ദിവസം പോവുമ്പോഴും ആ കാരവാനിൽ കയറാൻ എനിക്ക് പേടിയാണ്. ഞാനൊരു പതിനഞ്ചു മിനിറ്റ് പുറത്തിരുന്ന് ജോർജ് ഏട്ടനെ വിളിച്ച് , മൂപ്പരുടെ കൂടെയാണ് അകത്തേക്ക് കയറുക. അത് ചിലപ്പോൾ നമ്മുടെ വീട്ടിലുള്ള ഒരാളോടുള്ള റെസ്‌പെക്ട് പോലെയാണ്,’ആസിഫ് അലി പറയുന്നു.

content highlight:  Asif Ali Talk About Mammootty

We use cookies to give you the best possible experience. Learn more