| Monday, 27th May 2024, 8:31 am

ഫിലിം അടിപ്പിച്ചാണ് ആ കിസ്സിങ് സീൻ ചെയ്തതെന്ന് ലാൽ സാർ പറഞ്ഞു, അവളൊരു മറുപടി നൽകി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.

ലാൽ ജൂനിയർ ആദ്യമായി സംവിധാനം ചെയ്ത് ആസിഫ് അലി, ഭാവന, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഹണി ബീ. യൂത്തിനിടയിൽ വലിയ ശ്രദ്ധ നേടിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നാണ്.

തന്റെ കല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം ആദ്യമായി കാണുന്ന ചിത്രമാണ് ഹണി ബീയെന്നും ചിത്രത്തിലെ ക്ലൈമാക്സിൽ ഒരു കിസ്സിങ് സീനുള്ളതിനാൽ തന്നെക്കാൾ ടെൻഷൻ നടൻ ലാലിന് ആയിരുന്നുവെന്നും ആസിഫ് അലി പറയുന്നു.

കല്യാണം കഴിഞ്ഞ ഉടനെ ഇങ്ങനെയൊരു സീൻ കാണുമ്പോൾ അവൾക്ക് ബുദ്ധിമുട്ടാവുമെന്ന് ലാൽ പറഞ്ഞെന്നും അവസാനം അതൊരു ഫിലിം ട്രിക്ക് ആണെന്ന് ലാൽ തന്റെ ഭാര്യയോട് പറഞ്ഞെന്നും ആസിഫ് അലി പറയുന്നു. ക്ലബ്ബ്‌ എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞങ്ങൾ കല്യാണം കഴിഞ്ഞ് തിയേറ്ററിൽ പോയി ആദ്യമായിട്ട് കണ്ടത് ഹണ്ണി ബീ ആയിരുന്നു. അതിൽ ക്ലൈമാക്സിൽ ഭാവനയെ കിസ്സ് ചെയ്യുന്ന ഒരു സീക്വൻസുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആദ്യം തിയേറ്ററിൽ കൊണ്ടുപോവുകയാണ്.

ഈ കിസ്സിങ് സീനിനെ പറ്റി ആർക്കും ഒരു ഐഡിയയും ഇല്ല. ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ അറിയുള്ളൂ. ലാൽ സാറിന് രണ്ട് ടെൻഷനായിരുന്നു അന്ന്. ഒന്ന് മകന്റെ ആദ്യത്തെ പടം, രണ്ട് ഞാൻ കിസ്സ് ചെയ്യുന്നത്.

തലേന്ന് മുതലേ എന്റെ അടുത്ത് ചോദിക്കുന്നുണ്ട്, എടാ അത് അവളോട് പറയണോയെന്ന്. ഞാൻ ചോദിച്ചു, എന്താ ചേട്ടാ അത് പ്രശ്നമാണോയെന്ന്. ലാൽ സാർ പറഞ്ഞു, നിന്റെ കല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം ആദ്യമായി കാണുന്ന പടത്തിൽ നായികയെ കിസ്സ് ചെയ്യുകയെന്നാൽ ഒരു പ്രശ്നമല്ലേയെന്ന്.

ഞങ്ങൾ സിനിമ കാണുമ്പോൾ ആ സീൻ എത്തിയപ്പോൾ ലാൽ സാർ ഇവളുടെ മുഖത്തേക്കാണ് നോക്കുന്നത്. ആ സീൻ കഴിഞ്ഞിട്ടും അവൾക്ക് വലിയ ഭാവ വ്യത്യാസമൊന്നുമില്ല. അത് കഴിഞ്ഞിട്ട് ലാൽ സാർ അവളോട് പറഞ്ഞു, മോളെ ഇത് ശരിക്കും ഈ ഫിലിം അടിപ്പിക്കുന്നതാണെന്ന്. അദ്ദേഹത്തിന് എന്നോടുള്ള ഒരു കെയറിങ് കൊണ്ട് പറഞ്ഞതാണ്. അപ്പോൾ അവൾ പറഞ്ഞു, അല്ല ചേട്ടാ അതെനിക്കറിയാമെന്ന് (ചിരിക്കുന്നു) ,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Lal And Honey Bee Movie

We use cookies to give you the best possible experience. Learn more