മലയാള സിനിമയിലെ യുവ നടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി. തന്റെയായ സ്റ്റൈലില്‍ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ്.
ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തലവന്‍. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മെയ് 24ന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. നേര്‍ക്കുനേര്‍ പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
താനും ബിജു മേനോനും തമ്മില്‍ സീനിയര്‍ ജൂനിയര്‍ വ്യത്യസങ്ങളൊന്നും കാണിക്കാറില്ലെന്നും രണ്ടു പേര്‍ക്കിടയില്‍ വളരെ നല്ല സൗഹൃദമാണെന്നും പറയുകയാണ് ആസിഫ് അലി. ബിജു മേനോന്‍, ആസിഫ് അലി എന്ന കോമ്പിനേഷനെ പറ്റി തലവന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
‘ബിജു ചേട്ടനുമായി ഞാന്‍ ആദ്യമായി സംസാരിക്കുന്നത് ഓര്‍ഡിനറി സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ്. അതിനു മുമ്പ് അമ്മ അസോസിയേഷന്റെ ഒരു പ്രോഗ്രാമിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, ചില ആളുകളെ കണ്ടാല്‍ നമുക്ക് ഒരു വൈബ് കണക്ക്റ്റാവാറില്ലേ അങ്ങനൊരു വൈബില്‍ കണക്ക്റ്റായതാണ് ഞങ്ങള്‍. ചേട്ടന്‍ പെട്ടെന്ന് എനിക്കൊരു സ്‌പേസ് തന്നു ഒരു ഫ്രണ്ടിനെ ട്രീറ്റ് ചെയ്യുന്ന പോലെതന്നെ എന്നോട് പെരുമാറിയത്.
സിനിമകള്‍ ചെയ്യുന്ന സമയത്താണങ്കിലും ബിജു ചേട്ടനുമായി വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ടാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യസം ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഓര്‍ഡിനറി ചെയ്തു കഴിഞ്ഞു അതുപോലെ വെള്ളിമൂങ്ങ, പകിട എന്ന സിനിമയും ചെയ്ത് കഴിഞ്ഞ സമയത്താണ് ചാക്കോച്ചന്‍ എന്നെ വിളിച്ച് ചോദിച്ചത് ‘ നീ എന്റെ ബെസ്റ്റ് പെയറിനെ അടിച്ചുമാറ്റുന്നു എന്ന് കേള്‍ക്കുന്നുണ്ടലോ’ അത് പറഞ്ഞപ്പോഴും ഞാന്‍ ഏതെങ്കിലും നായികമാരാവും എന്നാണ് ആലോചിച്ചത്,’ ആസിഫ് പറഞ്ഞു.
താനും ബിജു മേനോനും കൂടുതല്‍ ഒരു ആശാനും ശിഷ്യനും അല്ലെങ്കില്‍ അച്ഛനും മകനുമായാണ് അഭിനയിക്കാറെന്നും അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ അച്ഛനും മകനും ഒരേ സ്വഭാവം വേണമെന്ന് പറഞ്ഞാണ് തങ്ങളെ കാസ്റ്റ് ചെയ്തതെന്നും ആസിഫ് അലി കൂട്ടി ചേര്‍ത്തു.
Content Highlight: Asif Ali Talk About Kunchacko Boban And Biju Menon