മലയാളികളുടെ ഇഷ്ട നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ആസിഫ് അലി ഇന്ന് മലയാളത്തിലെ മികച്ച നടനാണ്.
മലയാളികളുടെ ഇഷ്ട നടനാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ആസിഫ് അലി ഇന്ന് മലയാളത്തിലെ മികച്ച നടനാണ്.
ഈയിടെ സൂപ്പർ ലീഗ് കേരള പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ വാരിയേസിന്റെ ഉടമസ്ഥത ഏറ്റെടുത്തത് ആസിഫ് അലിയായിരുന്നു. എന്തുകൊണ്ടാണ് താൻ ഈ ടീമിന്റെ ഭാഗമായതെന്ന് പറയുകയാണ് ആസിഫ് അലി.
താൻ ഫുട്ബോൾ ആരാധകനൊന്നുമല്ലെന്നും ലോകകപ്പ് സമയത്ത് മാത്രമാണ് കളി കാണാറുള്ളതെന്നും ആസിഫ് പറയുന്നു. നാട്ടിൽ ഒരു ഫുട്ബോൾ ലീഗ് എന്ന ആശയം വന്നപ്പോൾ അതിൽ പങ്കാളിയാവാൻ ആഗ്രഹിച്ചത് കൊണ്ടാണ് ടീമിനെ ഏറ്റെടുത്തതെന്നും ആസിഫ് അലി പറയുന്നു.
ഇത്രയും യുവജനങ്ങളുള്ള ഇന്ത്യ ഇതുവരെ ലോകകപ്പിന് യോഗ്യത നേടാത്തത് ദുഖകരമാണെന്നും ആസിഫ് അലി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഞാൻ ഫുട്ബോൾ താരമോ ആരാധകനോ അല്ല. ലോകകപ്പ് സമയത്ത് മാത്രം കളി കാണും. ഇത്രയും യുവജനങ്ങളുള്ള ഇന്ത്യയ്ക്ക് ലോക കപ്പിന് യോഗ്യത നേടാനാവാത്തത് ദുഖകരമാണ്. കേരളത്തിൽ ഒരുപാട് ഫുട്ബോൾ ആരാധകരുണ്ട്.
ഈ കളിയെ ഭ്രാന്തമായി ഇഷ്ടപ്പെടുന്നവർ. അങ്ങനെയുള്ള നാട്ടിൽ ഒരു ഫുട്ബോൾ ലീഗ് എന്ന ആശയം ഉയർന്നപ്പോൾ അതിൽ പങ്കാളിയാവണമെന്ന് തോന്നി. അങ്ങനെ കണ്ണൂർ ടീമിൻ്റെ ഭാഗമായി.
കണ്ണൂർ എൻ്റെ പ്രിയപ്പെട്ട ഇടമാണ്. എൻ്റെ രണ്ടാം വീട്. ലോകത്ത് എവിടെ ചെന്നാലും ദൂരത്ത് നിന്ന് ‘പുയ്യാപ്ല’ എന്ന ആ വിളി കേൾക്കുമ്പോൾ തന്നെ ഏറെ സന്തോഷം തോന്നും,’ആസിഫ് പറയുന്നു.
അതേസമയം,’കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കിഷ്‌ക്കിന്ധാ കാണ്ഡം റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമ ഫാമിലി ത്രില്ലര്‍, ഡ്രാമയായിട്ടാണ് ഒരുക്കിയത്. അപര്‍ണ മുരളി – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.
Content Highlight: Asif Ali Talk About Indian Football