വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വർഷങ്ങൾക്കുശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.
നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വിനീത് ശ്രീനിവാസനുമായി വർഷങ്ങളായിട്ടുള്ള ബന്ധമാണെന്നും താനൊരു അപകടം പറ്റി വീട്ടിൽ ഇരിക്കുമ്പോഴാണ് ആ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും ആസിഫ് അലി പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി
‘ചില സുഹൃത്തുക്കൾ ചില കാര്യങ്ങൾ ചോദിക്കുമ്പോൾ നമുക്ക് നോ പറയാൻ പറ്റില്ലെന്ന് പറയാറില്ലേ. അത് ശരിയാണ്. തീർച്ചയായും വർഷങ്ങൾക്ക് ശേഷത്തെ കുറിച്ച് പറയുമ്പോൾ
വിനീതുമായിട്ട് വർഷങ്ങളായിട്ടുള്ള ബന്ധമാണ്. അതിന്റെ നിർമാതാവ് വിശാഖുമായിട്ടും വളരെ അടുത്ത ബന്ധമുണ്ട്. പിന്നെ അതൊരു നല്ല സിനിമയുമാണ്.
എനിക്കൊരു അപകടം പറ്റിയിരുന്നു. സിനിമയിൽ വന്നതിന് ശേഷം ദൈവം സഹായിച്ച് എനിക്ക് അത്ര വലിയ ഗ്യാപ് മുമ്പ് വന്നിട്ടില്ല. അങ്ങനെ വീട്ടിൽ കുറെ ദിവസം ഇരിക്കുകയും അവർ എന്നെ കാണാൻ വരുകയും ചെയ്തു.
എന്റെയൊരു മെന്റൽ സ്റ്റേജൊക്കെ കണ്ടപ്പോൾ എന്നെ നിർബന്ധിച്ച് ലൊക്കേഷനിലേക്ക് പോവുകയും ആ പോക്കിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുകയും ചെയ്തതാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About His Role In Varshangalkk Shesham Movie