Entertainment
മരണ വീട്ടിൽ നിൽക്കുമ്പോൾ പോലും അയാൾ വന്ന് എന്നോട് ചോദിച്ചത്, കുഞ്ചാക്കോ ബോബനല്ലേ എന്നാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 30, 10:08 am
Thursday, 30th May 2024, 3:38 pm

ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രമായ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു കാമിയോ റോളിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്.

കട ഉദ്ഘാടനം ചെയ്യാൻ വരുന്ന ആസിഫ് അലിയോട്, കുഞ്ചാക്കോ ബോബനല്ലേ എന്ന് മാമുകോയ ചോദിക്കുന്നത് ചിരിച്ചു കൊണ്ടാണ് പ്രേക്ഷകർ കണ്ടത്.

എന്നാൽ തന്റെ റിയൽ ലൈഫിലും ഒരുപാട് പേർ തന്നോട് അത് ചോദിച്ചിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു. ഒരുപാട് പേർ തന്നോട് കുഞ്ചാക്കോ ബോബൻ ആണോയെന്ന് ചോദിക്കാറുണ്ടെന്നും ഒരു മരണ വീട്ടിൽ പോയപ്പോൾ പോലും ഒരാൾ തന്നോട് അങ്ങനെ ചോദിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഉസ്താദ് ഹോട്ടലിലെ ആ കഥാപാത്രം ചെയ്തതിനുശേഷം പലരും തന്നെ കുഞ്ചാക്കോ ബോബൻ എന്ന് വിളിക്കാറുണ്ട്. ഒരുപാട് സ്ഥലത്ത് പോയപ്പോൾ അങ്ങനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്.

ഇന്നലെ രാത്രി ഞാനൊരു വീഡിയോ കാണുന്നതിനിടയിൽ ഒരാൾ അതിന് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്, ഇത് കുഞ്ചാക്കോ ബോബൻ അല്ലേയെന്ന്. പല സാഹചര്യങ്ങളിലും അത് സംഭവിച്ചിട്ടുണ്ട്.

ഞാനൊരു മരണവീട്ടിൽ പോയി നിൽക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചിട്ടുണ്ട്, കുഞ്ചാക്കോ ബോബൻ അല്ലേയെന്ന്. ഒരു മരണവീടാണ് എന്നോർക്കണം. അങ്ങനെ ഒരുപാട് അനുഭവങ്ങൾ ആ കഥാപാത്രം കാരണം ഉണ്ടായിട്ടുണ്ട്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About His Character In Usthad Hotel Movie