| Wednesday, 31st July 2024, 2:56 pm

ഒരു ഡയലോഗിൽ എല്ലാം കൺവേയായപ്പോൾ ആ ചിത്രത്തിന്റെ ക്ലൈമാക്സിൽ മാറ്റം വന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായി നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.

അജി പീറ്റര്‍ തങ്കം തിരക്കഥയെഴുതിയ സിനിമയില്‍ ആസിഫിന് പുറമെ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ സ്ലീവച്ചന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തിയത്. സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യത്തെ കുറിച്ച് രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു കെട്ട്യോളാണെന്റെ മാലാഖ.

ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ക്ലൈമാക്സ്‌ പോർഷനിൽ ഇനിയും ഒരുപാട് ഡയലോഗ് ഉണ്ടായിരുന്നുവെന്നും എന്നാൽ കുറഞ്ഞ സംഭാഷണത്തിലൂടെ തന്നെ സിനിമയുടെ മൊത്തം ആശയം കൺവേ ആയപ്പോൾ അത് ഒഴിവാക്കിയെന്നും ആസിഫ് അലി പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘കെട്ട്യോളാണ് എന്റെ മാലാഖയുടെ ശരിക്കുമുള്ള ക്ലൈമാക്സിൽ ഒരു മൂന്ന് പേജ് സ്ക്രിപ്റ്റിന്റെ ഡയലോഗ് ഇനിയും ബാക്കി പറയാനുണ്ട്. അതായത് റിൻസിയുടെ കൂടെ ബെഡിൽ കയറി ഇരുന്ന് സംസാരിക്കുന്ന സീനിൽ ആ ഭാഗം കഴിഞ്ഞിട്ട് വേറെയും ഡയലോഗുകളുണ്ട്.

എന്നാൽ നമ്മൾ ഇരുന്ന് കഴിഞ്ഞ് സംസാരിച്ച ആ ഡയലോഗ് കഴിഞ്ഞപ്പോൾ നിസാമും തങ്കവും എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, ഞങ്ങൾ ഉദ്ദേശിച്ചത് ഇതാണ്. ഇത് നമ്മൾ കൺവേ ചെയ്തു കഴിഞ്ഞു. അതിന്റെ ബാക്കിയിനി അങ്ങോട്ട് വലിപ്പിക്കണോയെന്ന് അവർ ചോദിച്ചു.

അങ്ങനെ അവർ തീരുമാനമെടുത്തു. അതവരുടെ ഒരു ഓർഗാനിക് തീരുമാനമായിരുന്നു. വീണ്ടും സ്ലീവാച്ചൻ ഇരുന്നിട്ട് ഡയലോഗ് പറഞ്ഞുകൊണ്ടേ ഇരുന്നാൽ ചിലപ്പോൾ അതിന്റെ ഭംഗി അങ്ങ് പോകുമായിരുന്നു.

അത് തിരിച്ചറിഞ്ഞ പോയിന്റ് ഞങ്ങളുടെ സൗഹൃദം കൊണ്ടാണ്. അല്ലാതെ ഇത് ഞാൻ എഴുതിയതാണ് ഒഴിവാക്കാൻ കഴിയില്ല, അല്ലെങ്കിൽ ഇത് ഞാൻ ചെയ്യാമെന്ന ഏറ്റ സ്ക്രിപ്റ്റിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് പറയാനൊന്നും നോക്കില്ല,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Climax Of Kettyolanente Malagha Movie

We use cookies to give you the best possible experience. Learn more