ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
ഋതു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ നടനാണ് ആസിഫ് അലി. സിനിമയിൽ തന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കാൻ പോവുകയാണ് താരം. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളുടെ ഭാഗമാവാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ചിത്രമായ തലവൻ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും നായകന്മാരായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രമാണ് അഡിഗോസ് അമിഗോസ്. ചിത്രത്തിന്റെ ഷൂട്ടിനിടയിലെ രസകരമായ ഒരു സംഭവം പറയുകയാണ് ആസിഫ് അലി.
ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി മുടി കുറച്ച് വടിച്ചിരുന്നുവെന്നും ഷൂട്ട് കണ്ട ഒരാൾ തനിക്ക് കഷണ്ടിയുണ്ടെന്ന് കരുതിയെന്നും ആസിഫ് അലി പറയുന്നു.
എന്നാൽ താൻ അത് തിരുത്താൻ പോയില്ലെന്നും ആസിഫ് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘അഡിയോസ് അമിഗോ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. ഞാനും സുരാജ് ഏട്ടനുമാണ് അതിലെ അഭിനേതാക്കൾ. എന്റെ തലയുടെ രണ്ട് സൈഡിൽ ഷേവ് ചെയ്തിട്ട് കഷണ്ടിയൊക്കെയുള്ള ഒരു ലുക്കിലാണ് ആ കഥാപാത്രം ഉള്ളത്.
വൈറ്റില്ല ഹബിലാണ് ഷൂട്ട്. എന്റെ ഫസ്റ്റ് ഷോട്ടിന് ശേഷം ഞാൻ നടന്ന് പോവുമ്പോൾ ഒരാൾ അവിടെ നിന്നിട്ട് പറയുന്നത് കേട്ടു, എടാ ആസിഫ് അലിയെ വിഗ് ഇല്ലാതെ കണ്ടുവെന്ന്.
അത് ആദ്യം കേട്ടപ്പോൾ എനിക്ക് പറയണം എന്നുണ്ടായിരുന്നു, ചേട്ടാ ഇത് ഷേവ് ചെയ്തതാണെന്ന്. പക്ഷെ അതൊരു മുൻധാരണയല്ലേ. അതൊരു രസമാണ്. അയാൾ എവിടെയാണെന്ന് ആർക്കും അറിയില്ല. അത് അങ്ങനെ തന്നെ തുടരട്ടെ,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talk About Adigos Amingos Movie Shooting Experience