മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിന് പലരും വിളിച്ച് വഴക്ക് പറഞ്ഞിരുന്നെന്ന് ആസിഫ് അലി. തനിക്കങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടെന്നും ഒരിക്കല്‍ അതുപേക്ഷിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നെന്നും ആസിഫ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ആ ശീലം മാറ്റാന്‍ ഞാന്‍ ഒരുതവണ ശ്രമിച്ചിട്ടുണ്ട്. സിനിമയില്‍ വന്നപ്പോള്‍ എന്റെ ആദ്യത്തെ കോണ്ട്രോവേഴ്‌സി അതായിരുന്നു.
ലാല്‍ സാര്‍ വിളിച്ചിട്ട് ഞാന്‍ ഫോണെടുത്തില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ എന്നെ വിളിച്ച് വഴക്ക് പറഞ്ഞിരുന്നു. പക്ഷെ എനിക്കെന്റെ ചില കൂട്ടുകാരെ തിരിച്ചുകിട്ടി. ‘ഓ മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണെടുത്തില്ല അല്ലേ’ എന്നായിരുന്നു ഫ്രണ്ട്‌സ് പറഞ്ഞത്. (ചിരി)
അതെന്റെ ക്യാരക്ടര്‍ ആണ്. ഞാന്‍ ഉള്ളൊരു സ്‌പേസില്‍ നിന്ന് എനിക്കിറങ്ങാന്‍ തോന്നുകയില്ല. ഞാന്‍ എവിടെയാണെന്ന് ആളുകളോട് പറയില്ല. എന്നോടാളുകള്‍ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലാത്തത്, ഇന്‍സ്റ്റ്ഗ്രാം സ്‌റ്റോറീസ് ഇടാത്തത് എന്നൊക്കെ.
അപ്പോള്‍ ഞാന്‍ പറയും ഞാന്‍ എവിടെയാണെന്ന് ആരും അറിയുന്നത് എനിക്കിഷ്ടമല്ലെന്ന്. ചില സമയത്ത് എന്റെ സിനിമയുടെ പോസ്‌റ്റേര്‍സ് ഷെയര്‍ ചെയ്യാന്‍ പോലും ഞാന്‍ ലേറ്റ് ആവാറുണ്ട്. അതെന്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്,’ ആസിഫ് പറഞ്ഞു.
കഥ തുടരുമ്പോള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് ശേഷം മംമ്തയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.
Content Highlights: Asif Ali shares the reason why he couldn’t attend Lalettan’s call