ഐക്കോണിക് ബ്യൂട്ടി ശോഭന, ബെസ്റ്റ് ആറ്റിറ്റിയൂഡും സ്‌ക്രീന്‍ പ്രസന്‍സും മമ്മൂക്കക്ക്: ആസിഫ് അലി
Film News
ഐക്കോണിക് ബ്യൂട്ടി ശോഭന, ബെസ്റ്റ് ആറ്റിറ്റിയൂഡും സ്‌ക്രീന്‍ പ്രസന്‍സും മമ്മൂക്കക്ക്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th May 2022, 1:04 pm

മലയാളത്തിലെ യുവതാരങ്ങങ്ങളില്‍ പ്രേക്ഷകര്‍ക്ക പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച ആസിഫ് അലി പിന്നീട് പ്രേക്ഷക മനസില്‍ ഇടം നേടിയ ഒരു പിടി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

നായകനാവുന്നതിന് പുറമേ ശ്രദ്ധ നേടിയ വില്ലന്‍ വേഷങ്ങളും ആസിഫ് അലി അവതരിപ്പിച്ചു. മലയാളത്തില്‍ വിവിധ അഭിനേതാക്കളേയും അവരുടെ പ്രത്യേകതകളെ പറ്റിയും പറയുകയാണ് ആസിഫ് അലി. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് ആസിഫ് അലി പറഞ്ഞത്.

മലയാളത്തില്‍ ഏറ്റവും അടിപൊളിയായി ഡ്രെസ് ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു ആസിഫിന്റെ ഉത്തരം. ബെസ്റ്റ് ആറ്റിറ്റിയൂഡ് മമ്മൂക്കക്കാണെന്നും ആസിഫ് പറഞ്ഞു. ബെസ്റ്റ് സ്‌ക്രീന്‍ പ്രസന്‍സ് ആര്‍ക്കെന്ന ചോദ്യത്തിനും മമ്മൂക്ക എന്നായിരുന്നു മറുപടി. ഷോട്ട് ടെമ്പേര്‍ഡാണ് എന്നാല്‍ ഹാര്‍ട്ട് ഗോള്‍ഡ് ആരാണെന്ന ചോദ്യത്തിന് വീണ്ടും മമ്മൂക്കയുടെ പേര് തന്നെ പറയേണ്ടി വരുമെന്നും ആസിഫ് അലി പറഞ്ഞു.

തനിക്ക് പ്രിയപ്പെട്ട നടിമാരെ കുറിച്ചും താരം പറഞ്ഞു. മലയാളത്തിലെ ഐക്കോണിക് ബ്യൂട്ടി ശോഭനയാണെന്നും കണ്ടാല്‍ ജാഡയാണെന്ന് തോന്നുമെങ്കിലും ഭാവന പാവമാണെന്നും ആസിഫ് പറഞ്ഞു.

രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുറ്റവും ശിക്ഷയുമാണ് ഇനി പുറത്ത് വരാനുള്ള ആസിഫ് അലിയുടെ ചിത്രം. സി.ഐ സാജന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

‘മെമ്മറബിളായിട്ടുള്ള പാസ്റ്റ് ഉള്ള പൊലീസുകാരനാണ് സാജന്‍. കേരളത്തില്‍ നടക്കുന്ന ഒരു അന്വേഷണം രാജസ്ഥാനിലേക്ക് നീളുകയാണ്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്‌റ്റോറിയാണ്. ഇതിലുമുപരി ഒരു പൊലീസുകാരന്‍ ഡെയ്‌ലി ലൈഫില്‍ അനുഭവിക്കുന്ന വിഷമങ്ങളും ഡ്യൂട്ടിക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് ഈ സിനിമയില്‍ പറയുന്നത്,’ ആസിഫ് അലി പറഞ്ഞു.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മിക്കുന്നത്. സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി ഉത്തരേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്. സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ബി. അജിത്കുമാര്‍ എഡിറ്റിങ്. സംഗീതസംവിധാനം ഡോണ്‍ വിന്‍സെന്റ്. മെയ് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: asif ali says that Shobhana is the Iconic Beauty of malayalam and mammootty has the Best Attitude and Screen Presence